പഞ്ചനക്ഷത്ര ബാര്‍: കര്‍ശന വ്യവസ്ഥ ഉള്‍പ്പെടുത്തും- മന്ത്രി ബാബു

കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കുന്നതു സംബന്ധിച്ച ചില പഴുതുകളടയ്ക്കാന്‍ കര്‍ശന വ്യവസ്ഥ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി കെ ബാബു. ബാറുടമകളാണ് എല്‍ഡിഎഫിന്റെ മദ്യനയം തീരുമാനിക്കുന്നത്. അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കേണ്ട എന്നതാണ് യുഡിഎഫിന്റെ നയം. എന്നാല്‍, എല്‍ഡിഎഫിന്റെ മദ്യനയത്തില്‍ വ്യക്തതയില്ല. ചില ബാറുടമകള്‍ തന്നെ പരാജയപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയല്ല, ബാറുടമകളാണ് തനിക്കെതിരേ മല്‍സരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
സര്‍ക്കാരിന്റെ മദ്യനയം മൂലം സംസ്ഥാനത്തെ വിദേശമദ്യ ഉപഭോഗത്തില്‍ 3.49 കോടി ലിറ്റര്‍ മദ്യത്തിന്റെ കുറവുണ്ടായി. വിദേശമദ്യ വില്‍പനയില്‍ 38 ലക്ഷം കെയ്‌സുകളുടെ കുറവാണ് ഉണ്ടായത്. മുന്‍ എല്‍ഡിഎഫ് ഭരണകാലത്തെ അപേക്ഷിച്ച് ആകെ വിദേശമദ്യ ഉപഭോഗത്തില്‍ 42 ശതമാനത്തിന്റെ കുറവുണ്ടായി. എല്‍ഡിഎഫ് ഭരണം അവസാനിക്കുമ്പോള്‍ സംസ്ഥാനത്തെ വിദേശമദ്യ ഉപഭോഗത്തിന്റെ തോത് പോസിറ്റീവ് 21 ആയിരുന്നു. എന്നാല്‍ 2016ല്‍ വിദേശമദ്യ ഉപഭോഗ തോത് നെഗറ്റീവ് 21 ആയി കുറഞ്ഞു.
Next Story

RELATED STORIES

Share it