Flash News

പച്ചമുളക് കടിച്ച രണ്ടുവയസുകാരി മരിച്ചു

പച്ചമുളക്  കടിച്ച രണ്ടുവയസുകാരി മരിച്ചു
X
chilli

ന്യൂഡല്‍ഹി : പച്ചമുളക് കടിച്ചതിനെത്തുടര്‍ന്ന് ശ്വാസം മുട്ടി രണ്ടുവയസുകാരി മരിച്ചു. ഡല്‍ഹിയില്‍ ഏതാനും മാസങ്ങള്‍ക്കുമുന്‍പ് നടന്ന സംഭവം മെഡിക്കോ ലീഗല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ പുറം ലോകമറിയുന്നത്. അബദ്ധത്തില്‍ മുളക് കടിച്ച കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇതിനിടെ ശ്വാസതടസമുണ്ടായി മരിച്ചുവെന്നാണ് റിപോര്‍ട്ട്.

മുളക് കടിച്ചതിനെത്തുടര്‍ന്ന് കുട്ടി പലതവണ ഛര്‍ദിച്ചിരുന്നു. ഇതിനിടെ ആന്തരികദ്രാവകങ്ങള്‍ ശ്വാസനാളിയില്‍ പ്രവേശിച്ച് ശ്വാസതടസമുണ്ടാക്കുകയും മരണത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞത്. മുളക് കടിച്ച് 24 മണിക്കൂറിനകം മരണം സംഭവിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it