wayanad local

പങ്കുവയ്ക്കലിന്റെയും പരസ്പര സ്‌നേഹത്തിന്റെയും പാഠം പകര്‍ന്ന് 'കാടകം' പ്രകൃതി പഠനശിബിരം

മാനന്തവാടി: മൂന്നു വശവും നിബിഡ വനങ്ങള്‍ സൗന്ദര്യം തീര്‍ക്കുന്ന പേര്യ റസിഡന്‍ഷ്യല്‍ െ്രെടബല്‍ സ്‌കൂള്‍. റിട്ട. അധ്യാപകന്‍ എം പി അപ്പന്‍ നമ്പ്യാരുടെ ഒറ്റയാള്‍ പ്രയത്‌നത്തില്‍ തുടങ്ങിയ വിദ്യാലയം 19 വര്‍ഷമായി നിരവധി ഗോത്രവിദ്യാര്‍ഥികള്‍ക്ക് അറിവു പകരുന്നു.
സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി കണ്ണൂരില്‍ നിന്നു ചുരം കയറി വയനാട്ടിലെത്തുമ്പോള്‍ ശ്രീകണ്ഠാപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചു കാണില്ല. പാട്ടും നാടകവും പ്രകൃതി നടത്തവും പൂമ്പാറ്റ നിരീക്ഷണവും നാടന്‍പാട്ടുമായി മൂന്നു ദിവസം നീണ്ട ക്യാംപ് സമാപിച്ചത് അവര്‍ അറഞ്ഞതേയില്ല. കാടിനെയും ഗോത്ര വിദ്യാര്‍ഥികളെയും അടുത്തറിയാന്‍ ശ്രീകണ്ഠാപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പേര്യ പഴശ്ശിരാജ റസിഡന്‍ഷ്യല്‍ െ്രെടബല്‍ സ്‌കൂളില്‍ നടത്തിയ ക്യാംപാണ് വേറിട്ടതായത്. സംസ്ഥാന ജൈവ വൈവിധ്യ ക്ലബിന്റെയും ശ്രീകണ്ഠാപുരം ഗ്രാമപ്പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് 16,17,18 തീയ്യതികളില്‍ പ്രകൃതി പഠന ശിബിരം നടത്തിയത്. ക്ലബ് കോ ഓഡിനേറ്റര്‍ ടി എം രാജേന്ദ്രന്‍, കെ സുര്‍ജിത്, കെ വി മേജര്‍, എ കെ കുമാരന്‍, ബീന ഓടത്തില്‍, കെ അര്‍ച്ചന, മാത്യു കളരിക്കല്‍ സംസാരിച്ചു.
വിവിധ വിഷയങ്ങളെ ആസ്പദമാക്കി കെ സജിത്, വി സി ബാലകൃഷ്ണന്‍, പി കെ ഗിരീഷ് മോഹന്‍, വി ആര്‍ വിനയരാജ്, വിജയകുമാര്‍ ബഌത്തൂര്‍, ശിവരാജന്‍ കിനാവില്‍, ഷൈജു ഇളമ്പിലാന്‍ ക്ലാസെടുത്തു. പ്രകൃതി പഠന ശിബിരത്തിന്റെ ഭാഗമായി പ്രകൃതി നടത്തം, പൂമ്പാറ്റ നിരീക്ഷണം, നാടക പ്രദര്‍ശനം, നാടന്‍പാട്ട് അവതരണം എന്നിവ നടത്തി.
Next Story

RELATED STORIES

Share it