Second edit

പകര്‍ച്ചവ്യാധി

ഫാഷന്‍ എന്നതു ബോധപൂര്‍വമുണ്ടാക്കുന്ന പകര്‍ച്ചവ്യാധിയാണെന്നാണ് ബ്രിട്ടിഷ് നാടകകൃത്തായ ജോര്‍ജ് ബര്‍ണാഡ്ഷാ പറഞ്ഞത്. നോക്കുമ്പോള്‍ വിശേഷിച്ചൊരു കാരണവുമില്ലാതെയാണു ജനങ്ങള്‍ ഒരുപോലെ വസ്ത്രം ധരിക്കാന്‍ തുടങ്ങുന്നത്. അമേരിക്കയില്‍ തൊഴിലാളികള്‍ ധരിക്കുന്ന പരുപരുത്ത ഡെനിം ജീന്‍സ് ഇപ്പോള്‍ ബോളിവുഡ് നടന്‍മാരും നടികളും ഉപയോഗിക്കുന്നു. ശരീര സൗഭാഗ്യം പ്രകടിപ്പിക്കാനുള്ള ജീവശാസ്ത്രപരമായ ത്വരയെ ഫാഷന്‍ ഉല്‍പാദിപ്പിക്കുന്നവര്‍ ചൂഷണം ചെയ്യുന്നതാവാം.
ധരിക്കാന്‍ ഒരു സുഖവുമില്ലാത്ത വിധം ഇറുകിയതായിരുന്നു പാന്റ്‌സ്. അതു വലിയ അസൗകര്യമാണെന്നു മനസ്സിലായതോടെ അവയുടെ കീഴ്ഭാഗം വലുതാവാന്‍ തുടങ്ങി. പിന്നെ ബെല്‍ബോട്ടത്തിന്റെ ബോട്ടത്തിനു വലുപ്പം എത്ര കൂടുന്നുവോ അതായി ഫാഷന്‍. അതോടൊപ്പം കോളറുകളും വലുതായി. വലിയ ഉപ്പൂറ്റിയുള്ള ഷൂ ധരിക്കാത്തവര്‍ പഴഞ്ചന്‍മാരായി മാറി. പിന്നെയാണ് ഹൈഹീല്‍ നട്ടെല്ലിനു പരിക്കേല്‍പിക്കുമെന്ന കാര്യം ആരോ പറഞ്ഞത്. ഇപ്പോള്‍ സ്ത്രീകള്‍ അതൊക്കെ മറന്ന് ഊരവേദനവരുത്തുന്ന വിധം അശാസ്ത്രീയമായ സ്റ്റില്ലറ്റോകള്‍ ഉപയോഗിക്കുന്നു. അതുപോലെയാണ് ഇറുക്കം കൂടിയ ഷര്‍ട്ടുകളുടെയും കാര്യം.
എന്നാല്‍ അതിലൊന്നും പരിഭ്രമിക്കേണ്ട കാര്യമില്ലെന്നാണ് ഫാഷന്‍ വിദഗ്ധന്‍മാര്‍ പറയുന്നത്. ആദ്യത്തെ ആവേശം ആറിത്തണുക്കുമ്പോള്‍ മനുഷ്യര്‍ പൊതുവില്‍ കൂടുതല്‍ സുഖപ്രദമായ ഡിസൈനുകളിലേക്കു പതുക്കെ തിരിച്ചു പോവും. അടുത്ത ഫാഷന്‍ തരംഗത്തിനു കാതോര്‍ത്തുകൊണ്ട്.
Next Story

RELATED STORIES

Share it