പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തകരുടെ കാലാവധി നീട്ടും

തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി താല്‍ക്കാലികമായി നിയമിതരായ ജീവനക്കാരുടെ സേവന കാലാവധി നീട്ടിയതായി മുഖ്യമന്ത്രി.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലാബ് ടെക്‌നീഷ്യന്മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, നഴ്‌സിങ് എയ്ഡുമാര്‍, സ്‌പ്രേമാന്‍മാര്‍, ക്ലീനിങ് സ്റ്റാഫ്, അറ്റന്‍ഡര്‍മാര്‍ എന്നിവരുടെ സേവന കാലാവധിയാണ് 2016 ജൂണ്‍ 30 വരെ നീട്ടാന്‍ തീരുമാനിച്ചത്. ഇവര്‍ക്ക് ശമ്പളം നല്‍കുന്നതിന് 4.8 കോടി രൂപ ഹെല്‍ത്ത് സര്‍വീസിനും 150 ലക്ഷം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനും അനുവദിക്കും.
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ കിഴക്കമ്പലം വില്ലേജിലെ ബ്ലോക്ക് 26ല്‍ 52.45 ആര്‍ ഭൂമിയില്‍ അര്‍ഹരായ 12 പേര്‍ക്ക് പട്ടയം നല്‍കുന്നതിന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it