നൗഷാദിനെ അവഹേളിച്ച് വീണ്ടും വെള്ളാപ്പള്ളി

അമ്പലപ്പുഴ: ഓടയില്‍ വീണ ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനിറങ്ങി മരണമടഞ്ഞ ഓട്ടോ ഡ്രൈവര്‍ നൗഷാദിനെ അവഹേളിച്ച് വീണ്ടും വെള്ളാപ്പള്ളി നടേശന്‍.
ദുരന്തത്തില്‍ മറ്റു രണ്ടു പേര്‍ കൂടി മരിച്ചെന്നും നൗഷാദിന്റെ കുടുംബത്തിനു നല്‍കിയതുപോലെ അവരുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കാതിരുന്നത് അവര്‍ ഹിന്ദുക്കളായതിനാലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമത്വമുന്നേറ്റ യാത്രയ്ക്ക് ആലപ്പുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുന്നപ്ര വയലാര്‍ സമരത്തെയും വെള്ളാപ്പള്ളി കടന്നാക്രമിച്ചു. പുന്നപ്ര വയലാര്‍ സമരത്തില്‍ ഒരുപാട് പട്ടികജാതിക്കാര്‍ രക്തസാക്ഷികളായിട്ടുണ്ടെന്നും അവരുടെ കുടുംബങ്ങളെ സംരക്ഷിക്കാന്‍ സിപിഎം എന്തുചെയ്‌തെന്നും വെള്ളാപ്പള്ളി ചോദിച്ചു.
ഓടയില്‍ വീണു മരിച്ച രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഒരു ലക്ഷം വീതം കൊടുക്കുമെന്നും വെള്ളാപ്പള്ളി പ്രഖ്യാപിച്ചു. മൂന്നു പേര്‍ മരിച്ച ദുരന്തത്തില്‍ ഒരാള്‍ക്കു മാത്രം സഹായം പ്രഖ്യാപിച്ചതു ശരിയല്ല. ക്രിസ്ത്യന്‍ മതത്തിനുവേണ്ടി വാദിച്ച ചീഫ് സെക്രട്ടറി ജിജി തോംസണെതിരേയും കെപിസിസി പ്രസിഡന്റിനെതിരേയും മതവിദ്വേഷം വളര്‍ത്തിയതിന് തനിക്കൊപ്പം കേസെടുക്കണം. അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരണം പങ്കിട്ടെടുക്കാന്‍ യുഡിഎഫ് എല്‍ഡിഎഫ് ധാരണയുണ്ട്. ഇത് അവസാനിപ്പിക്കാന്‍ സമയമായെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Next Story

RELATED STORIES

Share it