ന്യൂയോര്‍ക്കില്‍ 60,000ഓളം ഭവനരഹിതര്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ 60,000ഓളം ഭവനരഹിതരെന്നു റിപോര്‍ട്ട്. പുതിയ കണക്കുകള്‍ പ്രകാരം നഗരത്തിലെ ഭവനരഹിതരുടെ എണ്ണം 57,448 ആണെന്നും ഇതില്‍ 40 ശതമാനത്തോളം കുട്ടികളാണെന്നും റഷ്യ ടുഡെ (ആര്‍ടി) റിപോര്‍ട്ട് ചെയ്യുന്നു. നഗരത്തില്‍ ആകെ 23,000 കുട്ടികളാണു തെരുവില്‍ കഴിയുന്നത്. ന്യൂയോര്‍ക്കില്‍ തെരുവില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ 2002നുശേഷം വലിയതോതിലുള്ള വര്‍ധനയാണുണ്ടായത്. നഗരത്തില്‍ കെട്ടിട വാടകയിലുണ്ടായ വര്‍ധനയാണ് തെരുവില്‍ കഴിയുന്നവരുടെ എണ്ണം കൂടാന്‍ കാരണം.
മാനസികാസ്വാസ്ഥ്യമുള്ളവരും മയക്കുമരുന്നിന് അടിപ്പെട്ടവരുമാണ് തെരുവില്‍ കഴിയുന്നവരെന്നുള്ള തെറ്റിദ്ധാരണ വ്യാപകമായി പ്രചരിക്കപ്പെടാറുണ്ട്. അത്തരം ധാരണകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഈ മേഖലയില്‍ പഠനം നടത്തുന്ന ഏജന്‍സികളെ ഉദ്ധരിച്ച് ആര്‍ടി റിപോര്‍ട്ട് ചെയ്യുന്നു. നഗരത്തില്‍ തെരുവില്‍ കഴിയുന്ന കുടുംബങ്ങളുടെ എണ്ണം 12000ഓളം വരും. ഇതില്‍ മൂന്നില്‍ രണ്ടു കുടുംബങ്ങളിലും 10 വയസ്സില്‍ താഴെയുള്ള കുട്ടികളുണ്ട്. വാടക നല്‍കാത്തതിനാല്‍ വീട്ടുടമകള്‍ ഇറക്കിവിടുന്നവര്‍ തെരുവുകളെ ആശ്രയിക്കുകയാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it