Most commented

ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് ഫലസ്തീന്‍ പതാക; യു എന്‍ അംഗരാഷ്ട്രങ്ങളുടെ അംഗീകരാം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് ഫലസ്തീന്‍ പതാക ഉയര്‍ത്തുന്നതിന് യു.എന്‍. പൊതുസഭയുടെ അംഗീകാരം. നിരീക്ഷകാംഗത്വം മാത്രമുള്ള ഒരു രാജ്യത്തിന്റെ പതാക യു.എന്‍. ആസ്ഥാനത്ത് ഉയര്‍ത്തുന്നതിന് ആദ്യമായാണ് അനുമതി ലഭിക്കുന്നത്. വോട്ടെടുപ്പില്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തുന്നതിനെ 119 രാഷ്ട്രങ്ങള്‍ പിന്തുണച്ചപ്പോള്‍ യു.എസും ഇസ്രായേലും ഉള്‍പ്പെടെ എട്ടു രാഷ്ട്രങ്ങള്‍ എതിര്‍ത്തു. ബ്രിട്ടനടക്കമുള്ള 45 രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു.
2012 നവംബര്‍ 29നാണ് ഫലസ്തീന്‍ യു.എന്നിലെ നിരീക്ഷക അംഗമായത്. പൂര്‍ണ അംഗത്വമുള്ള രാഷ്ട്രമെന്ന നിലയിലല്ലാതെ നിരീക്ഷകാംഗം എന്ന നിലയില്‍ ഇതില്‍ പങ്കാളികളാവുന്ന രാഷ്ട്രങ്ങളുടെ പതാക ഉയര്‍ത്തുന്നതിനെ അംഗീകരിക്കുന്നുവെന്ന പ്രമേയത്തിലാണ് വോട്ടെടുപ്പ് നടന്നത്. തീരുമാനം നടപ്പാക്കുന്നതിനു വേണ്ട നടപടികള്‍ യു.എന്‍. സെക്രട്ടറി ജനറല്‍ സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. 193 അംഗരാഷ്ട്രങ്ങളുടെ പതാകകളോടൊപ്പം സഭയില്‍ നിരീക്ഷകാംഗത്വമുള്ള ഫലസ്തീന്റെയും വത്തിക്കാന്റെയും പതാകകള്‍ കൂടി ആസ്ഥാനത്ത് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസങ്ങളില്‍ ചില അറബ് രാഷ്ട്രങ്ങള്‍ പ്രമേയങ്ങള്‍ സമര്‍പ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it