kozhikode local

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രശ്‌നങ്ങള്‍; സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ഒരുക്കമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കേരളത്തിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സംഘടനകളുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച വിദ്യാഭ്യാസ അവകാശ ദേശീയ ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദേശം അനുസരിച്ചാണ് യുപിഎ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ചിരുന്നത്. ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൈക്കൊള്ളുന്ന തീരുമാനം കാത്തിരുന്നു കാണുക തന്നെവേണം.
എന്തായാലും ഇക്കാര്യത്തി ല്‍ കേരള ഗവണ്‍മെന്റിന് എന്തെല്ലാം ചെയ്യാനാവുമോ അതെല്ലാം ചെയ്യാന്‍ ഒരുക്കമാണ്. മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചടങ്ങില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായിരുന്നു.
താമരശ്ശേരി ബിഷപ്പ് റവ. റമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യ പ്രഭാഷണം നടത്തി. ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, മുഹമ്മദ് കോയ തങ്ങള്‍, എം ഐ ഷാനവാസ് എംപി, മെട്രോ മുഹമ്മദ് ഹാജി, സു ൈബര്‍ നെല്ലിക്കാപറമ്പ്, നിസാര്‍ ഒളവണ്ണ, കെ പി മുഹമ്മദലി, കെ മൊയ്തീന്‍ കോയ, സി പി അബ്ദുല്ല, മുസ്തഫ മുണ്ടുപാറ, നടുക്കണ്ടി അബൂബക്കര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it