ന്യൂനപക്ഷ പരിഗണന സാമൂഹിക നീതിക്കുവേണ്ടി: മുഖ്യമന്ത്രി

കാസര്‍കോട്: ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന പരിഗണന സാമൂഹിക നീതിയുടെയും ഭരണഘടന അനുശാസിക്കുന്ന തത്വങ്ങളുടെയും ഭാഗമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സമ്മേളനം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യമിടുമ്പോള്‍ ന്യൂനപക്ഷങ്ങളെ മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നും എല്ലാവരും ഒത്തൊരുമിച്ചുള്ള മുന്നേറ്റം കൊണ്ടേ നാട് പുരോഗമിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള അര്‍ജുന്‍സിങ് അവാര്‍ഡ് ഡോ. സി പി ബാവ ഹാജിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. സുബൈര്‍ നെല്ലിക്കാപറമ്പ് എഴുതിയ ന്യൂനപക്ഷ അവകാശങ്ങളും ആനുകൂല്യങ്ങളും എന്ന പുസ്തകം മുഖ്യമന്ത്രി സയ്യിദ് സാദിഖലി തങ്ങള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ മുഖ്യപ്രഭാഷണം നടത്തി.
Next Story

RELATED STORIES

Share it