ന്യൂനപക്ഷ ക്ഷേമവിഹിതം: അവകാശവാദങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് പി ടി എ റഹീം

കോഴിക്കോട്: ബജറ്റില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അമിതമായ ആനുകൂല്യങ്ങള്‍ നല്‍കിയെന്ന ഒരു വിഭാഗത്തിന്റെ ആക്ഷേപവും വാരിക്കോരി നല്‍കിയെന്ന മറ്റൊരു വിഭാഗത്തിന്റെ അവകാശവാദവും വസ്തുതാ വിരുദ്ധമെന്ന് നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പിടി എ റഹീം എംഎല്‍എ.
ജനസംഖ്യയിലെ 8.84 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിന് 886.97 കോടിയും 1.03 ശതമാനം മാത്രം വരുന്ന പട്ടികവര്‍ഗ വിഭാഗത്തിന് 334.6 കോടിയും നല്‍കിയിട്ടുണ്ട്. ജനസംഖ്യയുടെ 56 ശതമാനം വരുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് 42.75 കോടിയും ജനസംഖ്യയില്‍ 44.05 ശതമാനം വരുന്ന ന്യൂനപക്ഷ വിഭാഗത്തിന് 34.5 കോടി രൂപയും മാത്രമാണു നല്‍കിയത്. സാമുദായിക വികാരം ഇളക്കിവിടുന്ന പ്രസ്താവനകളില്‍നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it