ന്യൂനപക്ഷത്തോട് തിരഞ്ഞെടുപ്പ് വേളയില്‍ കാണിക്കുന്ന പ്രേമം കാപട്യം നിറഞ്ഞത്
BY Sumeera SMR4 May 2016 5:36 AM GMT
Sumeera SMR4 May 2016 5:36 AM GMT
കൊണ്ടോട്ടി: ന്യൂനപക്ഷ സമൂഹത്തോട് തിരഞ്ഞെടുപ്പ് വേളയില്‍ കാണിക്കുന്ന പ്രേമം കാപട്യം നിറഞ്ഞതാണെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറം ജില്ലാ വിഭജനത്തോട് ഇടത് പക്ഷ പ്രസ്ഥാനം പുറം തിരിഞ്ഞു നില്‍ക്കുന്നത് എന്നും എസ്ഡിപിഐ സംസ്ഥാന സമിതിയംഗം മുവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.
എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി നസ്റുദ്ദീന്‍ എളമരത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം കൊട്ടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവില്‍ മലപ്പുറം ജില്ലയിലെ 10ാം ക്ലാസ് വിജയിച്ചവരില്‍ ഉപരിപഠനത്തിന് അരലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സീറ്റില്ലാത്തതിന്റെയും ഒരു വ്യാവസായ സ്ഥാപനം പോലും ജില്ലയില്‍ തുടങ്ങാത്തതിന്റെയും ഉത്തരവാദിത്വത്തില്‍ നിന്നു മുസ്ലിംലീഗിനും മാറി നില്ക്കാന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ കൊണ്ടോട്ടി മണ്ഡലം സ്ഥാനാര്‍ഥിയും ജില്ലാ പ്രസിഡന്റുമായ നസ്റുദ്ദീന്‍ എളമരം, കൊണ്ടോട്ടി മുനിസിപ്പല്‍ കൗണ്‍സിലര്‍ ഹക്കീം കൊണ്ടോട്ടി, മണ്ഡലം പ്രസിഡന്റ് അഷ്റഫ് ഒളവട്ടൂര്‍, സെക്രട്ടറി നവാസ് എളമരം, ഇലക്ഷന് കമ്മിറ്റി കണ്‍വീനര്‍ മന്‍സൂര്‍ കോടങ്ങാട് പങ്കെടുത്തു.

Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT