ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണം; ബംഗ്ലാദേശില്‍ 5000ലധികം പേര്‍ അറസ്റ്റില്‍

ധക്ക: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേയും മതേതര വാദികള്‍ക്കെതിരേയും വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ തടയാന്‍ പോലിസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി 5000ത്തിലധികം പേരെ അറസ്റ്റ് ചെയ്തു. ദേശവ്യാപകമായി പോലിസ് അന്വേഷണമാരംഭിച്ചിരിക്കുകയാണ്. ദൗത്യം ആരംഭിച്ച വ്യാഴാഴ്ച മുതല്‍ 5324 പേര്‍ അറസ്റ്റിലായി. ഇതില്‍ ഇസ്‌ലാമിക മതവാദികളെന്നു കരുതുന്ന 85 പേരും ഉള്‍പ്പെടുമെന്ന് പോലിസ് വക്താവ് കമറുല്‍ അഹ്‌സന്‍ അറിയിച്ചു. ഇനിയും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നിരീശ്വരവാദികളായ ബ്ലോഗര്‍മാരും വിദേശ സന്നദ്ധപ്രവര്‍ത്തകരും മതന്യൂനപക്ഷക്കാരും ഉള്‍പ്പെടെ 18 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച രണ്ടു ഹിന്ദുക്കളും ഒരു ക്രിസ്ത്യാനിയും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ആശ്രമജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.
Next Story

RELATED STORIES

Share it