thrissur local

നോക്കുകൂലി നല്‍കിയില്ല; സിഐടിയു പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി പരാതി

തൃശൂര്‍: നോക്കുകൂലി നല്‍കാന്‍ തയാറാവാത്തതിനെ തുടര്‍ന്ന് ഒരു സംഘം സിഐടിയു പ്രവര്‍ത്തകര്‍ പത്രം ഓഫിസിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായി പരാതി.
വെളിയന്നൂരില്‍ സ്ഥിതി ചെയ്യുന്നമെട്രൊ വാര്‍ത്തയുടെ പഴയ ഓഫിസില്‍ നിന്നും പഴയ സാധനങ്ങള്‍ കൊണ്ടു പോവുന്നതിനിടെയാണ് ഒരു സംഘം വാഹനം തടഞ്ഞ് മാര്‍ഗ തടസം സൃഷ്ടിച്ചത്.
ഇക്കഴിഞ്ഞ ഒമ്പതിന് സാധനങ്ങള്‍ മാറ്റുന്നതിനായി യൂനിയന്‍കാരെ സമീപിച്ചപ്പോള്‍ ഏഴായിരും രൂപയും മുന്‍പ് ഓഫിസ് ആവശ്യത്തിനായി മാറ്റിയ കംപ്യൂട്ടറുകളുടെ നോക്കുകൂലിയടക്കം പതിനായിരം രൂപ വേണമെന്ന് ആവശ്യപ്പെട്ടതായി ജീവനക്കാര്‍ ആരോപിക്കുന്നു.
അതിനിടെ ഇന്നലെ ജീവനക്കാര്‍ നേരിട്ട് സാധനങ്ങള്‍ സ്വന്തം കോംപൗണ്ടില്‍ വച്ച് വാഹനത്തില്‍ കയറ്റുമ്പോള്‍ ഇവിടെയെത്തിയ യൂനിയന്‍ പ്രവര്‍ത്തകര്‍ വാഹനം തടയുകയും ജീവനക്കാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലിസെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.
Next Story

RELATED STORIES

Share it