Second edit

നൈറ്റ് ഷിഫ്റ്റ്

രാത്രി ജോലി ആരോഗ്യത്തെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എപ്പോള്‍ ഉറങ്ങണം, എപ്പോള്‍ എഴുന്നേല്‍ക്കണം എന്നു നിശ്ചയിക്കുന്ന ശരീരത്തിന്റെ നാഴികമണി കുഴപ്പത്തിലാവുന്നതാണ് ഇതിനു പ്രധാന കാരണം. രാത്രി ജോലിയെടുക്കുന്നവര്‍ പകല്‍ ഉറങ്ങാന്‍ ശ്രമിക്കുമെങ്കിലും ശരീരം അതിന് എളുപ്പം വഴങ്ങുകയില്ല. പകല്‍വെളിച്ചവും നേരത്തേ പറഞ്ഞ നാഴികമണിയും ഉറക്കം തടസ്സപ്പെടുത്തുന്നു.
പല രാജ്യങ്ങളിലും നടന്ന പഠനങ്ങള്‍ രാത്രി ജോലിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ സൂചിപ്പിക്കുന്നു. കൊറിയയില്‍ രാത്രി ഷിഫ്റ്റിലുള്ള തൊഴിലാളികള്‍ക്ക് മേദസ്സ് കൂടുതലാണ്. ചൈനയില്‍ നടന്ന ഒരു സര്‍വേയില്‍ അത്തരക്കാരില്‍ രക്തസമ്മര്‍ദ്ദവും പ്രമേഹവും വര്‍ധിക്കുന്നതായി കാണുന്നുണ്ട്. 2014ല്‍ ഫ്രാന്‍സില്‍ നടന്ന ഒരു ഗവേഷണത്തില്‍ കണ്ടെത്തിയത് 10 വര്‍ഷം രാത്രി ജോലിചെയ്യുന്നവര്‍ക്ക് ഏതാണ്ട് ആറരവര്‍ഷത്തെ പ്രായക്കൂടുതല്‍ ഉണ്ടാവുമെന്നാണ്.
പൊതുവില്‍ കോള്‍സെന്ററുകളില്‍ ജോലിയെടുക്കുന്നവരില്‍ മയക്കുമരുന്നിന്റെ ഉപയോഗം കൂടുന്നതിനു സാമൂഹികബന്ധങ്ങളുടെ കുറവും ജോലിയിലുള്ള വിരസതയും സാഹചര്യമൊരുക്കുന്നുവെന്ന് ഫിലിപ്പീന്‍സില്‍ നടന്ന ഒരു പഠനത്തില്‍ തെളിയുന്നുണ്ട്.
പലവിധത്തില്‍ ഉറക്കമിളവ് ശരീരത്തെ ബാധിക്കുന്നുണ്ട്. തടികൂടാനുള്ള കാരണം, രാത്രി ജോലിക്കാര്‍ വിശക്കുമ്പോഴല്ല, ഷിഫ്റ്റിനനുസരിച്ചു ഭക്ഷണം കഴിക്കുന്നതാണ്. പിന്നെ രാത്രി ഭക്ഷണം പലപ്പോഴും സമീകൃതമാവണമെന്നില്ല. കൊഴുപ്പു കൂടുതലുള്ള ഫാസ്റ്റ്ഫുഡായിരിക്കും പലപ്പോഴും ലഭ്യമാവുക. പ്രമേഹം വരുന്നതിന് അത് വഴിവയ്ക്കുന്നു.
Next Story

RELATED STORIES

Share it