palakkad local

നൈട്രജന്റെ അമിത ഉപയോഗവും വളപ്രയോഗവും; പട്ടഞ്ചേരിയില്‍ 100 ഏക്കറോളം കൃഷിയിടങ്ങളില്‍ പോളരോഗം

വണ്ടിത്താവളം: പട്ടഞ്ചേരിയില്‍ നെല്‍കൃഷിയില്‍ പോള രോഗം കണ്ടു തുടങ്ങി. വിവിധ പാടശേഖരങ്ങളിലായി 100 ഏക്കറോളം കൃഷിയിടത്താണ് നെല്‍കൃഷിയില്‍ പോളരോഗം കണ്ടെത്തിയിട്ടുള്ളത്.
ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും കൂടിയ ചൂടുമായി കാലാവസ്ഥയിലാണ് സാധാരണ കണ്ടുവരാറുള്ളത്. നൈട്രജന്റെ അമിത ഉപയോഗവും വളപ്രയോഗവും പൊട്ടാഷിന്റെ കുറവും രോഗത്തിന്റെ ആധിക്യം കൂട്ടും. പട്ടഞ്ചേരി കൃഷിഭവന്‍ പരിധിയിലെ അണയ്ക്കാട്, വടകരകരിപ്പാലി, ചേന്തോണി, കവറത്തോട്, കന്നിമാരി, പാറക്കാട്ടുചള്ള തുടങ്ങിയ പാടശേഖരങ്ങളിലാണ് പ്രധാനമായും കൃഷിഭവന്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. ഏക്കറിന് 15 കിലോ പൊട്ടാഷ് രണ്ട് തവണ അധികമായി നല്‍കിയാല്‍ നെല്ലിന്റെ പ്രതിരോധ ശേഷി കൂടും.കാര്‍ബെന്‍ഡസെല്‍ ഏക്കറില്‍ 500 ഗ്രാം 500 ലീറ്റര്‍ തോതില്‍ കലര്‍ത്തി തളിക്കുകയോ പ്രൊപികോണസോള്‍ 500 മില്ലി 500 ലീറ്ററില്‍ കലര്‍ത്തി തളിക്കുകയോ ടെബുകോനൈസോള്‍ 500 മില്ലി 500 ലീറ്റര്‍ ഏക്കറില്‍ കലര്‍ത്തി തളിക്കുകയോ രണ്ടു തവണയായി ഏതെങ്കിലും ഒരെണ്ണം ചെയ്യാവുന്നതാണെന്നു കൃഷി ഓഫിസര്‍ സണ്ണി പറഞ്ഞു.
സൂഡോമോണസ് ജൈവ കുമിള്‍ നാശിനി വിത്തില്‍ പുരട്ടുകയോ 10 ഗാം ഒരു ലീറ്റര്‍ വെള്ളത്തില്‍ കുതിര്‍ക്കുകയോ രണ്ടു ഗ്രാം ഒരു കിലോ നെല്ലില്‍ എന്ന കണക്കില്‍ വിത്തില്‍ പുരട്ടി വീശിയാല്‍ ഒരു പരിധിവരെ രോഗം വരാതിരിക്കുമെന്നു കൃഷി ഓഫിസര്‍ പറഞ്ഞു. അബ്ദുല്‍ കാദര്‍, ബഷീര്‍ അഹമ്മദ് എന്നിവര്‍ കൃഷിയിടത്തില്‍ സന്ദര്‍ശനം നടത്തി.
Next Story

RELATED STORIES

Share it