നൈജീരിയ: സൈന്യം നിരവധി പേരെ വധിച്ചു

അബൂജ: നൈജീരിയന്‍ സൈനിക മേധാവിയുടെ വാഹനവ്യൂഹത്തിനു നേരെ വെടിവയ്പുണ്ടായതിനെ തുടര്‍ന്ന് സൈനിക നടപടിയില്‍ നൂറുകണക്കിനു ശിയാ മുസ്‌ലിംകള്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്.
എന്നാല്‍, 20 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും റിപോര്‍ട്ടുകളുണ്ട്. വടക്കന്‍ സാരിയ നഗരത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ശിയാക്കള്‍ ടയറുകള്‍ റോഡിലിട്ട് കത്തിച്ച് വഴിമുടക്കിയതിനിടെ എത്തിയ സൈനിക മേധാവി ബ്രൂട്ടായിയുടെ വാഹനവ്യൂഹത്തിനുനേരെ വെടിവയ്പും കല്ലേറുമുണ്ടായതായി സൈനികവൃത്തങ്ങള്‍ ആരോപിച്ചു. ശിയാ നേതാവ് ഇബ്രാഹീം സക്‌സാക്കിയെ വീട് വളഞ്ഞു കസ്റ്റഡിയിലെടുക്കാനുള്ള ശ്രമമാണ് വന്‍ സംഘര്‍ഷത്തിലേക്കു നയിച്ചത്.
Next Story

RELATED STORIES

Share it