നൈജീരിയ, ബ്രസീല്‍, ബെല്‍ജിയം, മെക്‌സിക്കോ ക്വാര്‍ട്ടറില്‍

കണ്‍സപ്ഷ്യന്‍/ടാല്‍ക്ക (ചിലി): അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്‍മാരായ നൈജീരിയയടക്കം നാലു ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മുന്‍ ജേതാക്കളായ ബ്രസീല്‍, ബെല്‍ജിയം, മെക്‌സിക്കോ എന്നിവരാണ് ക്വാര്‍ട്ടറിലെത്തിയ മറ്റു ടീമുകള്‍. ഞായറാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ നൈജീരിയ ബ്രസീലുമായി കൊമ്പുകോര്‍ക്കും.
പ്രീക്വാര്‍ട്ടറില്‍ നൈജീരിയ 6-0ന് ആസ്‌ത്രേലിയയെയും ബ്രസീല്‍ 1-0ന് ന്യൂസിലന്‍ഡിനെയും മെക്‌സിക്കോ 4-1ന് ആതിഥേയരായ ചിലിയെയും ബെല്‍ജിയം 2-0ന് ദക്ഷിണ കൊറിയയെയും തോല്‍പ്പിക്കുകയായിരുന്നു.
ഓസീസിനെതിരേ വിക്ടര്‍ ഒസിമെന്‍ നൈജീരിയക്കുവേണ്ടി ഹാട്രിക് നേടി. ഏഴു ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ കൂടിയാണ് താരം.
Next Story

RELATED STORIES

Share it