Sports

നൈജീരിയയുടെ മുന്‍ കോച്ച് സ്റ്റീഫന്‍ കേഷി അന്തരിച്ചു

അബൂജ: നൈരീജിയയുടെ മുന്‍ ഐക്കണ്‍ താരവും പരിശീലകനുമായിരുന്ന ഫുട്‌ബോളര്‍ സ്റ്റീഫന്‍ കേഷി അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് 54കാരന്റെ അന്ത്യമെന്ന് ദേശീയ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.
കളിക്കാരനെന്ന നിലയിലും കോച്ചെന്ന നിലയിലും ആഫ്രിക്ക ന്‍ നാഷന്‍സ് കപ്പ് വിജയത്തില്‍ കേഷി പങ്കാളിയായിട്ടുണ്ട്. ഈജിപ്തിന്റെ മഹ്മൂദ് എല്‍ ഗൊഹാരിക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വ്യക്തി കൂടിയാണ് അദ്ദേഹം.
നൈജീരിയയുടെ സുവര്‍ണതലമുറയിലെ മിന്നുംതാരമായിരുന്നു കേഷി. 1994ലെ ലോകകപ്പില്‍ അദ്ദേഹമാണ് ടീമിനെ നയിച്ചത്. പരിശീലകനെന്ന നിലയില്‍ മാലിക്ക് 2006ലെ ലോകകപ്പിനു യോ ഗ്യത നേടിക്കൊടുത്തതും കേഷിയുടെ കരിയറിലെ പൊന്‍തൂവലാണ്.
Next Story

RELATED STORIES

Share it