ernakulam local

നേര്യമംഗലം ആദിവാസി ഭൂസമരക്കാര്‍ മരണംവരെ നിരാഹാരത്തിലേയ്ക്ക്

കൊച്ചി: തല ചായ്ക്കാന്‍ ഒരു തുണ്ട് ഭൂമിക്കായി തങ്ങള്‍ നടത്തുന്ന സമരത്തെ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന അധികാരികള്‍ക്ക് എതിരെ മരണം വരെ നിരാഹാരം നടത്തുമെന്ന് ആദിദ്രാവിഡ സാംസ്‌കാരികസഭ ഭാരവാഹികള്‍ പറഞ്ഞു.
ഡിസംബര്‍ ഒന്നു മുതല്‍ നേര്യമംഗലം വില്ലേജ് ഓഫിസിന് മുന്നിലാണ് സമരം. ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ നേര്യമംഗലത്ത് 2002 ല്‍ ആദിവാസി പുനരധിവാസ മിഷന്‍ വാങ്ങിയ ഭൂമിക്ക് പട്ടയം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ആദിദ്രാവിഡ സാംസ്‌കാരികസഭയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ഒമ്പത് മാസമായി ഇവിടെ കുടില്‍ കെട്ടി സമരം നടത്തുകയാണ്.
സമരാരംഭത്തില്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ രണ്ട് മാസത്തിനകം പട്ടയം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും നാളിതുവരെ പാലിക്കപ്പെട്ടി—ല്ല. കൂടാതെ എടയ്ക്കാട്ടുവയലില്‍ ആദിവാസി വിഭാഗങ്ങള്‍ക്കു നല്‍കിയിരിക്കുന്ന ഭൂമിയില്‍ കുടുംബശ്രീ മിഷന് ടെണ്ടര്‍ നല്‍കിയിട്ടുള്ള വീടുകളുടെ നിര്‍മാണം വളരെ മന്ദഗതിയിലാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. എത്രയും വേഗം വീടുകളുടെ പണി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീ മിഷന് മുന്നില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ആദിദ്രാവിഡ സാംസ്‌കാരിക സഭ മധ്യമേഖല സെക്രട്ടറി കെ സോമന്‍, സമരസമിതി ഭാരവാഹികളായ ബാബു എ എന്‍,ശശി വി എം, ബിജു ടി എം പങ്കെടുത്തു.
Next Story

RELATED STORIES

Share it