Flash News

നേമത്ത് താമര വിരിഞ്ഞത് കോണ്‍ഗ്രസ്സിന്റെ കൈകുമ്പിളില്‍

[related] നേമത്ത് താമര വിരിഞ്ഞത് വെള്ളാപ്പള്ളി നടേശന്റെ കുടത്തില്‍ അല്ലെന്ന് വ്യക്തമാക്കുന്നതാണ്  പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലം.
ബിജെപി നേതാവ് ഒ രാജഗോപാല്‍ വിജയിച്ച  തിരുവനന്തപുരം ജില്ലയിലെ നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ജെഡിയുവിലെ വി സുരേന്ദ്രന്‍ പിള്ളയ്ക്ക് ലഭിച്ച വോട്ടില്‍ ശക്തമായ ചോര്‍ച്ച. പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകള്‍ രാജഗോപാലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതായാണ് തിരഞ്ഞെടുപ്പ്  ഫലം വ്യക്തമാക്കുന്നത്. 2011ലെ നിയമ സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ജനതാദള്‍ എസിലെ ചാരുപാറ രവിക്ക് 20248 വോട്ടുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇക്കുറി യുഡിഎഫ് സ്ഥാനാര്‍ഥി ജെഡിയുവിലെ വി സുരേന്ദ്രന്‍ പിള്ളക്ക് 13860 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ ഇവിടെ നിന്ന് വിജയിച്ച സിപിഎമ്മിലെ വി ശിവന്‍കുട്ടി 50076 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഒ രാജഗോപാല്‍ 43661 വോട്ടുകള്‍ നേടിയിരുന്നു. ഇക്കുറി 67813 വോട്ടുകള്‍ നേടി രാജഗോപാല്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 6388 വോട്ടുകള്‍ കുറയുകയും സിപിഎമ്മിലെ ശിവന്‍കുട്ടിക്ക് 59412 വോട്ടുകളായി ഉയരുകയും ചെയ്തു.9000ത്തില്‍ അധികം വോട്ടുകള്‍ വര്‍ധിപ്പിക്കുകയായിരുന്നു സിപിഎം.

2006ല്‍ ഇവിടെ നിന്ന് മല്‍സരിച്ച് വിജയിച്ചത് കോണ്‍ഗ്രസ്സിലെ എന്‍ ശക്തന്‍ ആയിരുന്നു. 60884 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. 10,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിലെ വേങ്ങനൂര്‍ പി ഭാസ്‌കരന്‍ പരാജയപ്പെട്ടത്. 50135 വോട്ടുകളായിരുന്നു അദ്ദേഹത്തിന് നേടാനായത്. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന മലയിന്‍കീഴ് രാധാകൃഷ്ണന്‍ വെറും 6705വോട്ടായിരുന്നു 2006ല്‍ ലഭിച്ചത്.
Next Story

RELATED STORIES

Share it