Flash News

നേമത്ത് ഒ രാജഗോപാല്‍, വട്ടിയൂര്‍ക്കാവില്‍ കുമ്മനം

നേമത്ത് ഒ രാജഗോപാല്‍, വട്ടിയൂര്‍ക്കാവില്‍ കുമ്മനം
X
kummanam

തിരുവനന്തപുരം: എന്‍ഡിഎയില്‍ വെള്ളാപ്പള്ളിയുടെ ബിഡിജെഎസിന് പ്രവേശനം സാധ്യമായതോടെ ബിജെപി സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി. ബിജെപി ആദ്യഘട്ട പട്ടിക പാര്‍ട്ടിനേതൃത്വം ആര്‍എസ്എസ്സസിന് കൈമാറി. സംസ്ഥാനത്ത് 20 നിയോജകമണ്ഡലങ്ങളിലാണ് സംഘപരിവാരം പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം, കാട്ടാക്കട, ചെങ്ങന്നൂര്‍, മാവേലിക്കര, ആറന്‍മുള, കൊടുങ്ങല്ലൂര്‍, പാലക്കാട്, മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങള്‍ ഇതില്‍പ്പെടും. സംഘപരിവാരത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തിനു വഴങ്ങി നേമത്ത് ഒ രാജഗോപാല്‍ മല്‍സരിക്കാമെന്നു സമ്മതിച്ചു. കഴിഞ്ഞതവണ നേമത്ത് 6,415 വോട്ടിന്റെ വ്യത്യാസത്തിലാണ് രാജഗോപാലന്‍ തോറ്റത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മല്‍സരിക്കും. ജില്ലാതലത്തില്‍നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് വിജയസാധ്യതയേറെയുണ്ടെന്ന് പാര്‍ട്ടി കരുതുന്ന 25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയ്ക്കു രൂപം നല്‍കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിലും കൂടുതല്‍ വോട്ടുനേടിയ മണ്ഡലങ്ങളാണ് ആദ്യ പട്ടികയിലുള്ളത്. മുന്‍ പ്രസിഡന്റ് വി മുരളീധരന്‍ (കഴക്കൂട്ടം), പി കെ കൃഷ്ണദാസ് (കാട്ടാക്കട), ശോഭാ സുരേന്ദ്രന്‍ (പാലക്കാട്), കെ സുരേന്ദ്രന്‍ (മഞ്ചേശ്വരം), എം ടി രമേശ് (കോഴിക്കോട് നോര്‍ത്ത്), സി കെ പത്മനാഭന്‍ (കുന്നമംഗലം), പി എസ് ശ്രീധരന്‍പിള്ള (ചെങ്ങന്നൂര്‍) കെ പി ശ്രീശന്‍ (ബേപ്പൂര്‍) പി എം വേലായുധന്‍ (മാവേലിക്കര) മല്‍സരിക്കാനാണ് ധാരണ.
Next Story

RELATED STORIES

Share it