നേപ്പാള്‍: ഭട്ടാരയുടെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയകക്ഷി

കാഠ്മണ്ഡു: അഴിമതിരഹിത രാഷ്ട്രീയത്തിന് ആഹ്വാനം ചെയ്ത് നേപ്പാളില്‍ മുന്‍ പ്രധാനമന്ത്രി ബാബുരാം ഭട്ടാരയുടെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ചു. നയാ ശക്തി നേപ്പാള്‍ എന്നാണ് പാര്‍ട്ടിയുടെ പേര്. കഴിഞ്ഞ വര്‍ഷമാണ് യൂനിഫൈഡ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍- മാവോയിസ്റ്റ് (യുസിപിഎന്‍)ല്‍നിന്നും അദ്ദേഹം രാജി വയ്ക്കുന്നത്. പാര്‍ട്ടിയിലുണ്ടായ മാറ്റങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു രാജി. അതിനിടെ അദ്ദേഹം മറ്റൊരു പാര്‍ട്ടിക്കും ഭട്ടാര രൂപം നല്‍കിയിരുന്നു. നേപ്പാളിലെ മാവോവാദി ആശയപ്രചാരണത്തിന്റെ സുപ്രധാന നേതാവായിരുന്നു അദ്ദേഹം. ഇത് 1996-2006 കാലഘട്ടത്തില്‍ ജനകീയ സര്‍ക്കാരിന്റെ രൂപീകരണത്തിലേക്ക് നയിച്ചു. 2011-13 കാലഘട്ടത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്നു ബാബുരാം ഭട്ടാര.
Next Story

RELATED STORIES

Share it