നേപ്പാള്‍ തടവിലാക്കിയ ജവാന്മാരെ വിട്ടയച്ചു

കാഠ്മണ്ഡു/ന്യൂഡല്‍ഹി: ഡീസല്‍ കള്ളക്കടത്തുകാരെ പിന്തുടര്‍ന്ന് അറിയാതെ അതിര്‍ത്തിക്കപ്പുറമെത്തിയ 13 സശസ്ത്ര സീമാബല്‍ (എസ്എസ്ബി) ജവാന്മാരെ നേപ്പാള്‍ പിടികൂടി. അഞ്ചു മണിക്കൂറിനു ശേഷം ഇവരെ വിട്ടയച്ചു.
ഞായറാഴ്ച രാവിലെയാണ് എസ്എസ്ബി ജവാന്മാര്‍ കള്ളക്കടത്തുകാരെ പിന്തുടര്‍ന്ന് അംബാരി-കെസ്‌ന അതിര്‍ത്തി കടന്ന് നേപ്പാളിലെത്തിയത്. ഈ സമയം അതിര്‍ത്തിയില്‍ കാവലിലുണ്ടായിരുന്ന നേപ്പാളിന്റെ സായുധ പോലിസ് സേന(എപിഎഫ്)യാണ് ഇന്ത്യന്‍ ജവാന്മാരെ പിടികൂടി അവരുടെ ക്യാംപില്‍ തടവിലാക്കിയത്.
ഇന്ത്യന്‍ ജവാന്മാരില്‍ നാലുപേരുടെ പക്കല്‍ ആധുനിക തോക്കുകളുണ്ടായിരുന്നു. പിന്നീട് ഇരുപക്ഷത്തുമുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് സൈനികരെ മോചിപ്പിച്ചു.
Next Story

RELATED STORIES

Share it