Flash News

നേപ്പാളി യുവതിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസ്; ഏഴുപേര്‍ക്ക് വധശിക്ഷ

നേപ്പാളി യുവതിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസ്; ഏഴുപേര്‍ക്ക് വധശിക്ഷ
X
r-ROHTAK-RAPE-

രോഹ്തക്ക്: ഹരിയാനയില്‍ മാനസിക വൈകല്യമുള്ള നേപ്പാളി യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഏഴ് പേര്‍ക്ക് വധശിക്ഷ. ഹരിയാനയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. മന്‍ബിര്‍, പദം, പവന്‍, സുനില്‍, സര്‍വാര്‍, രാജേഷ്, സുനില്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. പ്രതികളില്‍ ഒരാള്‍ ഒഴികെ എല്ലാവരും 20 വയസ്സ് പ്രായമായവരാണ്.  പ്രതികളില്‍നിന്ന് 1.75 ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി വിധിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്ത ദിവസം കേസില്‍ പ്പെട്ട ഒരു പ്രതി ആത്മഹത്യ ചെയ്തിരുന്നു. പ്രതികളില്‍ ഒരു ജുവനൈല്‍ പ്രതിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ കുട്ടിയുടെ വിചാരണ  ജുവനൈല്‍ കോടതിയില്‍ നടക്കുകയാണ്.  എത്ര തവണയാണ് നിര്‍ഭയമാര്‍ കൊല്ലപ്പെടുകയെന്നും പ്രതികള്‍ക്ക് കടുത്ത ശിക്ഷ ആവശ്യമാണെന്നും വിധി പ്രസ്താവിക്കവെ, ന്യായാധിപ സീമ സിംഗാള്‍ അഭിപ്രായപ്പെട്ടു.
നിയമ ഉദ്യോഗസ്ഥ എന്നതിനുമപ്പുറം താനൊരു മനുഷ്യജീവി കൂടിയാണെന്നും ഇരയുടെ രോദനം താന്‍ കേള്‍ക്കുന്നുണ്ടെന്നും സീമ സിംഗാള്‍ പ്രതികരിച്ചു.
യുവതിയുടെ സ്വകാര്യഭാഗ്യങ്ങളില്‍ നിന്ന് കല്ലുകളും ബ്ലേഡും മറ്റും കണ്ടെത്തിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൊല ചെയ്യപ്പെടുന്നതിനുമുമ്പ് യുവതി അതിക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it