നേപ്പാളില്‍ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്

കാഠ്മണ്ഡു: നേപ്പാളില്‍ ആദ്യ വനിതാ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി സുശീല കര്‍കിയെ(63) തിരഞ്ഞെടുത്തു. നേപ്പാള്‍ സുപ്രിംകോടതിയില്‍ ഏറ്റവും കൂടുതല്‍ കാലം പരിചയസമ്പത്തുള്ള ജഡ്ജിയായ സുശീല ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്നാണ് ബിരുദാനന്തരബിരുദം നേടിയത്. അഴിമതിക്കെതിരേ ശക്തമായ നടപടികളെടുത്തതിന്റെ പേരില്‍ പ്രസിദ്ധയാണ് സുശീല. മുന്‍ ചീഫ് ജസ്റ്റിസ് കല്യാണ്‍ ശ്രേഷ്ഠയുടെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് സുശീലയെ തിരഞ്ഞെടുത്തത്.
Next Story

RELATED STORIES

Share it