Flash News

നേപ്പാളിലെ ഇന്ത്യന്‍ മുജാഹിദീന്‍ തലവനെന്ന് ആരോപിച്ച് അറസ്റ്റ്‌ചെയ്തയാളെ കോടതി വെറുതെവിട്ടു

ന്യൂഡല്‍ഹി: നേപ്പാളിലെ ഇന്ത്യന്‍ മുജാഹിദീന്‍ തലവനെന്ന് ആരോപിച്ച് അറസ്റ്റ്‌ചെയ്തയാളെ ഡല്‍ഹി പ്രത്യേക കോടതി വെറുതെവിട്ടു. ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത അഹ്മദ് അന്‍സാരി(51)യെയാണ് പ്രത്യേക കോടതി ജഡ്ജി രീതീഷ് സിങ് വെറുതെവിട്ടത്.

ഇയാള്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ ഡല്‍ഹി സ്‌പെഷ്യല്‍ സെല്ലിന് സാധിക്കാത്ത സാഹചര്യത്തിലാണ് വിധി. ഇന്ത്യയിലേക്കു നുഴഞ്ഞുകയറുന്നതിനായി പാകിസ്താനികള്‍ക്കു പരിശീലനം നല്‍കുന്നത് അന്‍സാരിയാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റിലായവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്‍സാരിക്കെതിരേ കുറ്റപത്രം തയ്യാറാക്കിയതെന്നുമാണ് പൊലിസ് കോടതിയില്‍ പറഞ്ഞതെങ്കിലും ഇത്തരം മൊഴികള്‍ കേസിനു മതിയായ തെളിവുകളല്ലെന്നു ചൂണ്ടിക്കാട്ടി അദ്ദേഹത്തെ വെറുതെവിടാന്‍ ജഡ്ജി ഉത്തരവിടുകയായിരുന്നു. കുറ്റപത്രത്തില്‍ ആരോപിക്കുന്ന കാര്യങ്ങള്‍ക്ക് ഒരുതെളിവുപോലും ഹാജരാക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്നു അന്‍സാരിയുടെ അഭിഭാഷകന്‍ എസ്.എം ഖാന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it