നേതാവ് കൊല്ലപ്പെട്ടിട്ടില്ലെന്ന് താലിബാന്‍; അക്തര്‍ മന്‍സൂറിന്റെ ശബ്ദസന്ദേശം പുറത്തുവിട്ടു

കാബൂള്‍: താലിബാന്‍ നേതാവ് മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടെന്ന അഫ്ഗാന്‍ സര്‍ക്കാരിന്റെ അവകാശവാദത്തെ ഖണ്ഡിച്ച് താലിബാന്‍ ശബ്ദസന്ദേശം പുറത്തുവിട്ടു. മുല്ല അക്തറിന്റേതെന്ന് അവകാശപ്പെടുന്ന 16 മിനിറ്റ് ദൈര്‍ഘ്യമുള്ള സന്ദേശമാണ് താലിബാന്‍ പുറത്തുവിട്ടത്.
പാകിസ്താനിലെ ക്വറ്റയ്ക്കു സമീപമുള്ള കുച്‌ലാക്കില്‍ താലിബാന്‍ ചേരിതിരിഞ്ഞു നടത്തിയ ഏറ്റുമുട്ടലില്‍ താന്‍ കൊല്ലപ്പെട്ടെന്നുള്ള വാര്‍ത്തകള്‍ തെറ്റാണെന്നു ശബ്ദസന്ദേശത്തില്‍ മുല്ല അക്തര്‍ വ്യക്തമാക്കുന്നു.
തന്റെ അനുയായികള്‍ അഭ്യൂഹത്തിനു ചെവികൊടുക്കരുതെന്നും ശത്രുക്കളുടെ പ്രചാരണത്തിന്റെ ഭാഗമാണ് ഇത്തരം വാര്‍ത്തകളെന്നും അക്തര്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. താന്‍ ജീവനോടെയുണ്ടെന്നു മാലോകരെ അറിയിക്കുന്നതിനാണ് തന്റെ ശബ്ദം റിക്കാഡ് ചെയ്യുന്നതെന്നും താന്‍ ആരുമായും ഏറ്റുമുട്ടിയിട്ടില്ലെന്നും പാകിസ്താനിലെ കുച്‌ലാക്കില്‍ ആരുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
അപവാദങ്ങള്‍ക്കു പിന്നില്‍ ശത്രുക്കളാണെന്നും മുല്ല അക്തര്‍ പറയുന്നുണ്ട്. താലിബാന്‍ കമാന്‍ഡര്‍മാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തില്‍ മുല്ല അക്തര്‍ ഗുരുതരമായി പരിക്കേറ്റ് കൊല്ലപ്പെട്ടതായാണ് അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചത്.
Next Story

RELATED STORIES

Share it