നേതാജി: ചിതാഭസ്മം ഡിഎന്‍എ പരിശോധന നടത്തണം: മകള്‍

ന്യൂഡല്‍ഹി: ജപ്പാനിലെ ക്ഷേത്രത്തില്‍ സൂക്ഷിച്ച ചിതാഭസ്മം നേതാജി സുഭാഷ് ചന്ദ്രബോസിന്റെതാണോ എന്നറിയാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അദ്ദേഹത്തിന്റെ മകള്‍ അനിത ബോസ് പാഫ് ആവശ്യപ്പെട്ടു. എന്നാല്‍ ബോസിന്റെ മരണത്തിന് മിക്കവാറും കാരണം 1945ല്‍ തായ്‌പേയിലുണ്ടായ വിമാനാപകടമായിരിക്കാനിടയുണ്ടെന്നും അവര്‍ പറഞ്ഞു. ജര്‍മനിയിലെ സ്റ്റഡ്‌ബെര്‍ഗനിലെ വസതിയില്‍ നിന്ന് വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തിലാണ് അനിത ഇക്കാര്യം ആവശ്യപ്പെട്ടത്. എല്ലുകള്‍ കാര്യമായി കത്തിയിട്ടില്ലാത്തതിനാല്‍ ഡിഎന്‍എ പരിശോധനയില്‍ തെളിവെടുക്കല്‍ സാധ്യമാവുമെന്നും അനിത പറഞ്ഞു.
Next Story

RELATED STORIES

Share it