നേതാജിയുടെ മരണത്തിലെ ദുരൂഹത; ഡിഎന്‍എ പരിശോധന വേണമെന്ന് മകള്‍

ഓഗസ്‌ബെര്‍ഗ്: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാന്‍ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങളെടുത്ത് ഡിഎന്‍എ പരിശോധന നടത്തണമെന്ന് മകള്‍ അനിതാ ബോസ്. പിതാവിന്റെ ഭൗതിക ശരീരം സംസ്‌കരിെച്ചന്നു പറയപ്പെടുന്ന ജപ്പാനിലെ രെന്‍കോജി ക്ഷേത്രത്തില്‍നിന്ന് സാംപിളുകള്‍ എടുത്തിട്ട് ഡിഎന്‍എ പരിശോധന നടത്തണമെന്ന് ദ ഹിന്ദു പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ആവശ്യപ്പെട്ടത്. വിമാനാപകടത്തില്‍ മരിച്ച ബോസിന്റെ ശരീരാവശിഷ്ടങ്ങളിലെ ശേഷിക്കുന്ന അസ്ഥികളാണ് ക്ഷേത്രത്തില്‍ ദഹിപ്പിച്ചത്.
പിതാവുമായി ബന്ധപ്പെട്ട ഫയലുകള്‍ പ്രസിദ്ധപ്പെടുത്തിയ നടപടി സ്വാഗതം ചെയ്ത അനിത പുറത്തുവിടാനുണ്ടായ കാലതാമസത്തെ വിമര്‍ശിച്ചു. പുറത്തുവിട്ട ഫയലുകള്‍ കണ്ടിട്ടില്ലെന്നും ഫെബ്രുവരിയിലെ ഇന്ത്യ സന്ദര്‍ശനവേളയില്‍ ഡിഎന്‍എ പരിശോധനയ്ക്ക് ആവശ്യപ്പെടുമെന്നും അവര്‍ വ്യക്തമാക്കി. 1945ലെ വിമാന ദുരന്തത്തില്‍ പിതാവ് മരിച്ചെന്നാണ് താന്‍ വിശ്വസിക്കുന്നത്. എന്നിരുന്നാലും നിരവധി ചോദ്യങ്ങള്‍ ഇതുമായി ഉയരുന്നുണ്ട്. ഇതിന് അവസാനം കാണേണ്ടതുണ്ട്. ഇതിനാലാണ് ഡിഎന്‍എ പരിശോധനയ്ക്കു ശുപാര്‍ശ ചെയ്യുന്നതെന്നും ജര്‍മനിയില്‍ താമസിക്കുന്ന അനിത കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it