നേതാജിക്ക് ഡല്‍ഹിയില്‍ സ്മാരകം പണിയും: കേന്ദ്രം

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന് തലസ്ഥാന നഗരിയില്‍ സ്മാരകം നിര്‍മിക്കുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ. നേതാജിയുടെ തിരോധാനം സംബന്ധിച്ച 25 ഫയലുകള്‍കൂടി പുറത്തുവിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ഓഫിസിലും ആഭ്യന്തരമന്ത്രാലയത്തിലും സൂക്ഷിച്ചിരുന്ന അഞ്ചു വീതം ഫയലുകളും വിദേശമന്ത്രാലയത്തിലെ 15 ഫയലുകളുമാണ് പുറത്തുവിട്ടത്. രാജ്യത്തെ ജനങ്ങള്‍ പ്രത്യേകിച്ച് യുവാക്കള്‍ നേതാജിയുടെ ജീവിതത്തേയും സ്വാതന്ത്ര്യ സമരത്തില്‍ അദ്ദേഹം വഹിച്ച പങ്കിനെയും കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇതൊരു വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
വിവിധ സംഘടനകളുടേയും മറ്റും ആവശ്യം പരിഗണിച്ചാണ് നേതാജിക്ക് സ്മാരകം നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു. നേതാജിയെ സംബന്ധിച്ച അഞ്ചു ഫയലുകളില്‍ രണ്ടെണ്ണം കൈമാറാന്‍ ജപ്പാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it