Kottayam Local

നേതാക്കളുടെ അറസ്റ്റ്; പോപുലര്‍ ഫ്രണ്ട് ജില്ലയില്‍ പ്രതിഷേധ പ്രകടനം നടത്തി

ഈരാറ്റുപേട്ട: യുഎപിഎ കരിനിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചിനു നേതൃത്വം നല്‍കിയ സംസ്ഥാന വൈസ് പ്രസിഡന്റ് കെ മുഹമ്മദാലി, സെക്രട്ടറിമാരായാ ബി നൗഷാദ്, എ അബ്ദുല്‍ സത്താര്‍, സംസ്ഥാന ഖജാഞ്ചി സി പി മുഹമ്മദ് ബഷീര്‍, കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ്, പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുല്‍ഫി നെടുമങ്ങാട് എന്നിവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ പ്രതിഷേധ പ്രകടനം നടത്തി.
പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ഈരാറ്റുപേട്ട ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി.
മുഹിയിദ്ദീന്‍പള്ളി ജങ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം പിബി റോഡ്, വടക്കേക്കര, ചേന്നാട് കവല, സെന്‍ട്രല്‍ ജങ്ഷന്‍ വഴി അഹമ്മദ് കുരിക്കള്‍ നഗറിനു സമീപം സമാപിച്ചു. ഡിവിഷന്‍ സെക്രട്ടറി കെ എച്ച് അബ്ദുല്‍ ഹാദി, ഏരിയാ ഭാരവാഹികളായ ജമീല്‍ പൊന്തനാല്‍, പി എസ് മാഹിന്‍, എം എം മുഹിയിദ്ദീന്‍ മൗലവി, പി എഫ് ഇസ്മായില്‍, എം പി ഹബീബുല്ല, ഷാനവാസ് തേവരുപാറ, ഷെഫീഖ് കാരയ്ക്കാട് നേതൃത്വം നല്‍കി.
ചങ്ങനാശ്ശേരി: യുഎപിഎ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവന്‍ മാര്‍ച്ച് നടത്തിയ പോപുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ്‌ചെയ്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഏരിയാ പ്രസിഡന്റ് ഷമീര്‍, ഫൈസല്‍, സാജിദ്, ബിജു എന്നിവര്‍ നേതൃത്വം നല്‍കി. നഗരം ചുറ്റിയ പ്രകടനം കെഎസ്ആര്‍ടിസി ജങ്ഷനില്‍ സമാപിച്ചു.
കാഞ്ഞിരപ്പള്ളി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ഭാരവാഹികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി ഡിവിഷനില്‍ പത്തനാട്, ചാമംപതാല്‍, കാഞ്ഞിരപ്പള്ളി എന്നി മേഖലയിലെ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it