kasaragod local

നെല്ലിന് നെക്ക് ബ്ലാസ്റ്റ് രോഗം: മിശ്രിതം തളിക്കണമെന്ന് വിദഗ്ധ സമിതി

കാസര്‍കോട്: ജില്ലയിലെ വിവിധ പാടശേഖരങ്ങളില്‍ നെല്ലിന് നെക്ക് ബ്ലാസ്റ്റ് രോഗം കണ്ടത്തിയതായി വിദഗ്ധ സമിതി യോഗം. പടന്നക്കാട് കാര്‍ഷികകോളജില്‍ നടന്ന കാര്‍ഷിക സാങ്കേതിക വിദ്യാ ഉപദേശകസമിതിയോഗത്തിലാണ് ഈ വിവരം അറിയിച്ചത.്
കാറഡുക്കയിലെ ബിഡിഗൈ, മല്ലവാര എന്നീ പാഠ ശേഖരങ്ങളിലെ നാല് ഹെക്ടറോളം നെല്‍കൃഷി നെക്ക് ബ്ലാസ്റ്റ് രോഗം മൂലം നശിച്ചു. തൃക്കരിപ്പൂര്‍, പൈവളിഗെ, ബേഡഡുക്ക തുടങ്ങിയ സ്ഥലങ്ങളിലും നെല്‍കൃഷിക്ക് രോഗബാധ ഉണ്ടായി.
നെല്ലിന്റെ ചിനപൂക്കള്‍ മുഴുവന്‍ പൊട്ടി കഴിഞ്ഞ ശേഷം സൂക്ഷ്മ മൂലക മിശ്രിതം തളിച്ച് കൊടുത്ത് രോഗത്തെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. ഇത് രണ്ട് തവണയായി ഒരുമാസത്തെ ഇടവേളകളിലാണ് തളിക്കേണ്ടത്.
മണികറുക്കലിനെതിരെ ടില്‍റ്റ് എന്ന കുമിള്‍നാശിനി 1.5 മില്ലിലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി കതിര് വരുന്ന സമയത്ത് തളിക്കണം. കാര്‍ഷിക കോളജ് അസോസിയേറ്റ് ഡീന്‍ എം ഗോവിന്ദന്‍, പ്രഫ. പി ആര്‍ സുരേഷ്, പ്രഫ. കെ എം ശ്രീകുമാര്‍, കെവികെ പ്രോഗ്രാം മാനേജര്‍ ഡോ. മനോജ്കുമാര്‍, കൃഷിഓഫിസര്‍മാര്‍, ഡെപ്യൂട്ടി പ്രൊജക്ട് ഡയറരക്ടര്‍മാര്‍, കൃഷിഅസിസ്റ്റന്റുമാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it