Flash News

നെറ്റ് ന്യൂട്രാലിറ്റി: ആശങ്കകള്‍ അറിയിക്കാനുളള തീയതി നീട്ടി

ന്യൂഡല്‍ഹി : നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും ആശങ്കകളും അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് ടെലകോം അതോറിട്ടി ഓഫ് ഇന്ത്യ (ട്രായ്) നല്‍കിയ സമയം ഒരാഴ്ചത്തേക്കു കൂടി നീട്ടി. ഇതനുസരിച്ച് ജനുവരി 7 വരെ നിര്‍ദേശങ്ങള്‍ അറിയിക്കാം. നെറ്റ് സമത്വത്തിന് വന്‍ഭീഷണിയാണ് ഫെയ്‌സ്ബുക്കിന്റെ ഫ്രീ ബേസിക്‌സ് എന്ന ആരോപണം ശക്തമായതിനെത്തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും ആശങ്കകളും അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് ടെലകോം അതോറിട്ടി ഓഫ് ഇന്ത്യ (ട്രായ്) അവസരം നല്‍കുന്നത്്. ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിന്റെ  ഭാഗമായുള്ള ഫ്രീ ബേസിക്‌സിന്റെ ഇന്ത്യയിലെ ടെലികോം പങ്കാളി റിലയന്‍സാണ് കമ്മ്യൂണിക്കേഷന്‍സ് ആണ്.
ഫ്രീ ബേസിക്‌സിന്റെ പാക്കേജില്‍ 38 സൈറ്റുകള്‍ മാത്രമാണുള്ളത്. ഇത് വലിയ വിവേചനമാണെന്ന് നെറ്റ് സമത്വത്തിന് വേണ്ടി വാദിക്കുന്നവര്‍ പറയുന്നു. ഇതേത്തുടര്‍ന്ന്്് ഫ്രീ ബേസിക്‌സ് സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ റിലയന്‍സിനോട്  ട്രായ് നിര്‍ദേശം നല്‍കിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ വഴി ഫ്രീ ബേസിക്‌സിനോടുള്ള എതിര്‍പ്പില്ലാതാക്കാന്‍ ഫെയ്‌സ്ബുക്ക് ശ്രമിക്കുന്നു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it