Flash News

നെയ്മര്‍ ലോകത്തെ മികച്ച കളിക്കാരന്‍: റൊണാള്‍ഡീഞ്ഞോ

നെയ്മര്‍ ലോകത്തെ മികച്ച കളിക്കാരന്‍: റൊണാള്‍ഡീഞ്ഞോ
X






ronaldino

ബാഴ്‌സലോണ: നിലവിലെ ഫോമില്‍ ലോകത്തെ മികച്ച ഫുട്‌ബോള്‍ താരം നെയ്മറാണെന്ന് മുന്‍ ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോ. നെയ്മറുടെ ഫുട്‌ബോള്‍ ലോകത്തെ വളര്‍ച്ച തന്റെ അല്‍ഭൂതപ്പെടുത്തിയിട്ടുണ്ട്.

കുഞ്ഞു നാള്‍ മുതലേ നെയ്മറുടെ കഴിവുകള്‍ പ്രശംസനീയമാണ്. ഫുടബോളിന്റെ എല്ലാ ഉയരങ്ങളും കീഴടക്കാന്‍ നെയ്മര്‍ക്കാവും.അടുത്ത ആറോ ഏഴോ വര്‍ഷങ്ങളില്‍ നെയ്മറുടെ നിലവിലെ ഫോം തുടരാനാവും. ഏതു ക്ലബ്ബിലേക്ക് മാറിയാലും ബ്രസീല്‍ താരം നെയ്മറുടെ ഫോം തുടരാനാവുമെന്നും റൊണാള്‍ഡീഞ്ഞോ ദി ഡെയ്‌ലി മെയ്ല്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ബാഴ്‌സലോണ താരമായ നെയ്മര്‍ ക്ലബ്ബ് മാറിയേക്കുമെന്ന് അദ്ദേഹത്തിന്റെ പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നികുതി വെട്ടിപ്പുമായി താരം കേസ്സ് നേരിടുന്നുണ്ട്.

Next Story

RELATED STORIES

Share it