Kerala

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ്: സബ്കമ്മിറ്റികളായി

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ്: സബ്കമ്മിറ്റികളായി
X
hajj-new

കരിപ്പൂര്‍: നെടുമ്പാശ്ശേരിയിലെ സംസ്ഥാന ഹജ്ജ് ക്യംപിന്റെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിനായി സംസ്ഥാന ഹജ്ജ് ക്യംപ് പ്രവര്‍ത്തനങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ സബ്കമ്മിറ്റികള്‍ക്ക് രൂപം നല്‍കി.
മുന്‍വര്‍ഷത്തേക്കാളും ഹജ്ജ് തീര്‍ത്ഥാടകര്‍ അധികമുള്ളതിനാല്‍ ഹജ്ജ് ക്യാംപില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വേണ്ടിവരും. പാചകപ്പുരയിലും ഭക്ഷണ ഹാളിലും കൂടുതല്‍ സൗകര്യമൊരുക്കുന്നതിന്റെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. സിയാലിന്റെ പരിപൂര്‍ണ സഹകരണം ലഭ്യമായതായി ഹജ്ജ് കമ്മിറ്റി സംതൃപ്തി രേഖപ്പെടുത്തി. ഹജ്ജ് ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്‍വീനര്‍മാരായി ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഹ്മദ് മൂപ്പന്‍(ഭക്ഷണം), എ കെ അബ്ദുറഹിമാന്‍(വോളന്റിയര്‍), താമസം(ബാബുസേട്ട്), ശരീഫ് മണാട്ടുകുടി(ഗതാഗതം), തെടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി(തസ്‌കിയത്ത്) എന്നിവരെ ചുമതലപ്പെടുത്തി. കൂടാതെ നെടുമ്പാശ്ശേരി പരിസരത്തു നിന്നുള്ളവരുടെയും സഹായം തേടും.
റമദാനു ശേഷം ഹജ്ജ് കമ്മിറ്റി യോഗം ചേരും. സംസ്ഥാന ഹജ്ജ് കമ്മറ്റിയും കേന്ദ്ര ഹജ്ജ് പ്രതിനിധികളും അവസരോചിതമായി കേന്ദ്രത്തില്‍ ഇടപെട്ടതിനാലാണ് ഇത്തവണ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ പറഞ്ഞു. അഞ്ചാം വര്‍ഷക്കാരയ 8317 പേര്‍ക്കാണ് ഇത്തവണ അവസരം ലഭിച്ചത്. 70 വയസ്സിനു മുകളില്‍ പ്രായമുള്ള 1626 പേര്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. കേരളത്തിനു പുറമെ ലക്ഷദ്വീപില്‍ നിന്നുള്ള 300ഉം മാഹിയില്‍ നിന്നുള്ള 40ഉം പേര്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കും നെടുമ്പാശ്ശേരിയില്‍ സൗകര്യം ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it