Kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ആദിശങ്കരന്റെ പേരിടണമെന്ന്

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ആദിശങ്കരന്റെ പേരിടണമെന്ന്
X
nedumbassery-airport-1

ന്യൂഡല്‍ഹി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് ആദിശങ്കരന്റെ പേരിടണമെന്ന ആവശ്യവുമായി സംഘപരിവാര അനുകൂല സര്‍ക്കാരിതര സംഘടന (എന്‍ജിഒ). ഇക്കാര്യം ആവശ്യപ്പെട്ട് ആര്‍എസ്എസിന്റെ മുതിര്‍ന്ന സൈദ്ധാന്തികന്‍ പി പരമേശ്വരന്റെ കീഴിലുള്ള സര്‍ക്കാരിതര സംഘടനയായ നവോദയം കേന്ദ്ര വ്യോമയാനമന്ത്രാലയത്തിനു നിവേദനം നല്‍കി. മറ്റൊരു സംഘപരിവാര അനുകൂല സംഘടനയായ ഫെയ്ത്ത് ഫൗണ്ടേഷനും സമാന ആവശ്യം ഉന്നയിച്ച് മന്ത്രാലയത്തിനു കത്തയച്ചിട്ടുണ്ട്. ആദിശങ്കര ടൂറിസ്റ്റ് സര്‍ക്യൂട്ട് ഇന്ത്യയിലും നേപ്പാളിലും വ്യാപിപ്പിക്കണമെന്നും ഇരുസംഘടനകളും കേന്ദ്ര വ്യോമയാനമന്ത്രി മഹേഷ് ശര്‍മയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ആദിശങ്കരന്റെ തത്വചിന്തകള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളും ഇരുസംഘടനകളും മുന്നോട്ടുവച്ചിട്ടുണ്ട്. .
Next Story

RELATED STORIES

Share it