നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഏവിയേഷന്‍ മ്യൂസിയം

നെടുമ്പാശ്ശേരി: വ്യോമയാന മേഖലയെക്കുറിച്ച് അടുത്തറിയാനും രാജ്യത്ത് ആദ്യമായി പൊതുജന പങ്കാളിത്തത്തോടെ ഒരു വിമാനത്താവളം പണികഴിപ്പിച്ചതെങ്ങനെയെന്നറിയാനും പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കി കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍) നെടുമ്പാശ്ശേരി വിമാനത്താവളത്തി ല്‍ ഏവിയേഷന്‍ മ്യൂസിയം തുടങ്ങി. സിയാല്‍ അക്കാദമിക്കു സമീപമുള്ള ഏവിയേഷന്‍ മ്യൂസിയം സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെര്‍മിനല്‍ ഭാഗത്താണ് മ്യൂസിയം. നെടുമ്പാശ്ശേരി പോലിസ് സ്റ്റേഷനു മുമ്പിലുള്ള വഴിയിലൂടെയാണ് മ്യൂസിയത്തിലേക്കു പ്രവേശിക്കേണ്ടത്. മ്യൂസിയത്തിലെത്തുന്നവരെ വരവേല്‍ക്കുന്നത് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പരിശീലന വിമാനമായ ഇസ്‌ക്കാരയാണ്. പോളണ്ടില്‍ നിര്‍മിച്ച ഈ വിമാനം 2004 വരെ ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ പരിശീലന വിമാനമായിരുന്നു. സെക്കന്തരാബാദിനടുത്തുള്ള ഹസ്‌കിമത്ത് എയര്‍ ബേസി ല്‍ നിന്നാണ് ഈ വിമാനം സിയാലില്‍ എത്തിച്ചത്. മ്യൂസിയത്തിനുള്ളിലേക്കു കയറിയാല്‍ ആദ്യത്തെ നില സിയാല്‍ പവലിയനാണ്. ഒന്നുമില്ലായ്മയില്‍ നിന്ന് പൊതുജന പങ്കാൡത്തത്തോടെ കൊച്ചി വിമാനത്താവളം പണികഴിപ്പിച്ചതിന്റെ വിശദാംശങ്ങളും അപൂര്‍വ ചിത്രങ്ങളും ഇവിടെ കാണാം. ഐഎസ്ആര്‍ഒയില്‍ നിന്ന് ലഭ്യമാക്കിയ കൂറ്റന്‍ റോക്കറ്റ് മാതൃകയും വിവിധ എയര്‍ലൈനുകളുടെ മാതൃകയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഒന്നാം നില ഏവിയേഷന്‍ പവലിയനാണ്. ഒരു വിമാനത്തിന്റെ പറക്കല്‍ തത്ത്വം, വഴികാട്ടി ഉപകരണങ്ങള്‍, ലോകത്തിലെപ്രധാന വിമാനത്താവളങ്ങള്‍, വ്യോമയാന ചരിത്രം എന്നിവയെക്കുറിച്ചുള്ള പാനലുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒ പവലിയനാണ് മറ്റൊരു ആകര്‍ഷണം. ആദ്യകാലത്ത് ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഉപയോഗിച്ചിരുന്ന വിമാനങ്ങളുടെ മാതൃകകള്‍, ഇന്ത്യ സ്വന്തമായി നിര്‍മിച്ച സരസ് വിമാനത്തിന്റെ മാതൃക എന്നിവയും ഓഡിയോ വിഷ്വല്‍ റൂമും ഒന്നാം നിലയിലുണ്ട്. സ്‌കൂള്‍തലം മുതല്‍ എന്‍ജിനീയറിങ് വരെ പഠിക്കുന്ന കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപകാരപ്രദമാവുന്ന രീതിയിലാണ് സിയാല്‍ ഏവിയേഷന്‍ മ്യൂസിയം തയ്യാറാക്കിയിട്ടുള്ളത്. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലെ സച്ചിന്‍ പവലിയന്‍ ഒരുക്കിയ കൊച്ചിയിലെ വാള്‍പേപ്പര്‍ എന്ന സ്ഥാപനമാണ് സിയാല്‍ ഏവിയേഷന്‍ മ്യൂസിയത്തിന്റെ കലാവിന്യാസം നിര്‍വഹിച്ചത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ സി കെ നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ എം ഷബീര്‍, ജനറല്‍ മാനേജര്‍മാരായ കെ പി തങ്കച്ച ന്‍, ടി ആര്‍ ഗോപാല്‍കൃഷ്ണ, ജോസ് തോമസ്, സജി കെ ജോര്‍ജ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it