Flash News

നൃത്തസംഘത്തിന് ബാങ്കോക്ക് യാത്രയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും പണം അനുവദിച്ചു, മഹാരാഷ്ടയില്‍ വിവാദം .

നൃത്തസംഘത്തിന് ബാങ്കോക്ക് യാത്രയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും പണം അനുവദിച്ചു, മഹാരാഷ്ടയില്‍ വിവാദം .
X


Devendra-Fadnavis0മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നൃത്തസംഘത്തിന് ബാങ്കോക്ക് യാത്രയ്ക്ക് പണം അനുവദിച്ചത് വിവാദമാകുന്നു. സംസ്ഥാനം കടുത്ത വരള്‍ച്ചാകെടുതികള്‍ അനുഭവിക്കുമ്പോള്‍ ബിജെപി സര്‍ക്കാരിന്റെ മുന്‍ഗണനാക്രമം ഇത്തരത്തിലാണോ എന്ന ചോദ്യമുന്നയിച്ച് പ്രതിപക്ഷം പ്രതിഷേധവുമായ രംഗത്തുവന്നു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് സര്‍ക്കാര്‍ ജീവനക്കാരുടേതായ ഒരു നൃത്തസംഘത്തിന് ബാങ്കോക്കില്‍ നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ 8 ലക്ഷം രൂപ അനുവദിച്ചത്.

ഒരു വിവരാവകാശപ്രവര്‍ത്തകനാണ ഇക്കാര്യം പുറത്തുകൊണ്ടുവന്നത്.  എന്നാല്‍ ഇതില്‍ തെറ്റൊന്നുമില്ലെന്നാണ് മു്ഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ വിശദീകരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സാംസ്‌കാരിക പരിപാടികള്‍ക്ക് ധനസഹായം നല്‍കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിശദീകരണവും കൂടി പുറത്തുവന്നതോടെ വിവാദം കത്തിപ്പടരുകയാണ്.

സര്‍ക്കാരിന്റെ മുന്‍ഗണനാക്രമത്തില്‍ പിശകുണ്ടെന്നും വരള്‍ച്ചാ ദുരിതാശ്വാസത്തേക്കാള്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്്് നൃത്തപരിപാടികള്‍ക്ക്ാണെന്ന്് മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സഞ്ജയ് ദത്ത്് ആരോപി്ച്ചു. കാന്‍സര്‍ രോഗികള്‍ക്കും ഹൃദ്രോഗികള്‍ക്കും സഹായം നല്‍കാന്‍ പണമില്ലെന്ന്്് പറയുന്ന സര്‍ക്കാരാണ് നൃത്തസംഘത്തിന് തായ് ലന്റ്് യാ്ത്ര നട്്ത്താന്‍ പണമനുവദിച്ചതെന്ന്് എന്‍സിി വക്താവ് നവാബ് മാലിക് ആരോപിച്ചു. സര്‍ക്കാര്‍ ഉടനടി പണം തിരിച്ചുപിടിക്കണമെന്നും അല്ലാത്തപക്ഷം മുഖ്യമന്ത്രി സ്വന്തം പോക്കറ്റില്‍ നിന്നെടുത്ത്് ഖജനാവില്‍ തിരിച്ചടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it