നൂറിന്റെ നിറവിലും നര്‍മം വിതറി വലിയ ഇടയന്‍

കൊച്ചി: നൂറു തികയുന്ന മാര്‍ ഫിലിപ്പോസ് ക്രിസോസ്റ്റം വലിയ മെത്രാപോലീത്തയുടെ ജന്മദിനം ആഘോഷിച്ച് ചലച്ചിത്രതാരം പത്മശ്രീ ഭരത് മമ്മൂട്ടിയും കൂട്ടരും. മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്റ് ഷെയര്‍ ഇ ന്റര്‍നാഷനല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തയുടെ നൂറാം ജന്മദിനം കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ആഘോഷിച്ചത്. മമ്മൂട്ടി തന്നെയായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്.
അപൂര്‍വമായി കാണുന്ന മഹത്വമുള്ള വ്യക്തിയാണ് മാര്‍ ഫിലിപ്പോസ് ക്രിസോസ്റ്റം മെത്രാപോലീത്തയെന്ന് മമ്മൂട്ടി പറഞ്ഞു. അദ്ദേഹവും താനും തമ്മില്‍ ഇപ്പോ ള്‍ വലിയ പ്രായവ്യത്യാസമില്ലെന്നും തമാശ രൂപേണ മമ്മൂട്ടി പറഞ്ഞു.
പ്രായത്തിന്റെ അവശതകളിലും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നര്‍മം വിതറിക്കൊണ്ടാണ് ക്രിസോസ്റ്റം മെത്രാപോലീത്ത മറുപടി പ്രസംഗം ആരംഭിച്ചത്. ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ട് 15 മിനിറ്റോളം നടത്തിയ പ്രസംഗത്തില്‍ എല്ലാവരും വലിയവര്‍ ആവുന്നത് മറ്റുള്ളവര്‍ മൂലമാണെന്ന് മാര്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം പറഞ്ഞു. തുടര്‍ന്ന് ജന്മദിന കേക്ക് മാര്‍ ക്രിസോസ്റ്റവും മമ്മൂട്ടിയും ചേര്‍ന്ന് മുറിച്ചു. മാര്‍ ക്രിസോസ്റ്റത്തോടുള്ള ആദരസൂചകമായി കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ക്രിസോസ്റ്റം തിരുമേനി ഏറെ സ്‌നേഹിക്കുന്ന ആദിവാസി സമൂഹത്തിനായി മൂന്നു പദ്ധതികളും മമ്മൂട്ടി ചടങ്ങില്‍ പ്രഖ്യാപിച്ചു. ഇതിന്റെ വാഗ്ദാന പത്രം മമ്മൂട്ടി മാര്‍ ക്രിസോസ്റ്റത്തിന് ചടങ്ങില്‍ കൈമാറി.
Next Story

RELATED STORIES

Share it