നൂര്‍ റഹ്മാന്‍ ശെയ്ഖ് ജിദ്ദയിലെ പുതിയ കോണ്‍സല്‍ ജനറല്‍

ജിദ്ദ: ജിദ്ദയിലെ ഇന്ത്യയുടെ പുതിയ കോണ്‍സല്‍ ജനറലായി മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖ് ചുമതലയേല്‍ക്കും. നേരത്തേ ജിദ്ദ കോണ്‍സുലേറ്റില്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായും ഹജ്ജ് കോണ്‍സലായും പ്രവര്‍ത്തിച്ചു പരിചയസമ്പത്തുള്ള ഇദ്ദേഹം മൂന്നു മാസങ്ങള്‍ക്കു ശേഷം വീണ്ടും തിരിച്ചെത്തുകയാണ്.
കോണ്‍സല്‍ ജനറല്‍ ബി എസ് മുബാറക്ക് ന്യൂഡല്‍ഹിയിലേക്ക് മടങ്ങുന്നതിനാലാണ് പുതിയ നിയമനം. മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖ് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരുകയാണ്.
Next Story

RELATED STORIES

Share it