ernakulam local

നൂതനവാദികള്‍ ഹദീസുകളെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു: വി എം മൂസാ മൗലവി

പെരുമ്പാവൂര്‍: നൂതന വാദികള്‍ ഹദീസുകളെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നുവെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് വി എം മൂസാ മൗലവി.
വണ്ടൂര്‍ ജാമിഅ വഹബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി എറണാകുളം ജില്ലാ പ്രചാരണ സമിതി പെരുമ്പാവൂരില്‍ സംഘടിപ്പിച്ച ഹദീസ് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണവും ഇസ്‌ലാം മതത്തിന്റെ പ്രബല പ്രമാണവുമായ ഹദീസിനെ സമൂഹ മാധ്യമത്തില്‍ അവതരിപ്പിക്കുമ്പോള്‍ അതിന്റെ പ്രമാണികത തന്നെ ചോദ്യം ചെയ്യുന്ന വിധമാണ് നൂതനവാദികള്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണ സമിതി ചെയര്‍മാന്‍ വി പി എ ഫരീദുദ്ദീന്‍ വഹബി അധ്യക്ഷത വഹിച്ചു.
ജാമിഅ വഹബിയ്യ പ്രിന്‍സിപ്പല്‍ മമ്പാട് മൗലാനാ എ നജീബ് മൗലവി വിഷയാവതരണം നടത്തി.
ഹദീസുകളെ ശരിയാംവണ്ണം സമീപിച്ച പൊന്നാനി പണ്ഡിതരുടെ ശൈലിയില്‍നിന്ന് വ്യതിചലിച്ച് സാധാരണക്കാരെ ഹദീസുകളിലേക്ക് തിരിച്ചുവിട്ടതാണ് മുസ്‌ലിം സമുദായത്തില്‍ ഭിന്നതയ്ക്ക് വഴിവച്ചതെന്നും ഇതിനു പിന്നില്‍ ഇസ്‌ലാം വിരുദ്ധ ലോബികള്‍ക്ക് പങ്കുണ്ടെന്നും നജീബ് മൗലവി പറഞ്ഞു.
ഹാഷിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി, ചൊവ്വര യൂസഫ് മൗലവി, സി എ മൂസ മൗലവി, ഹസ്സന്‍ ഫൈസി, ഓണംമ്പിള്ളി അബ്ദുല്‍ സലാം മൗലവി, ഒടിയപാറ അഷറഫ് മൗലവി, ബഷീര്‍ വഹബി അടിമാലി, സിദ്ദീഖ് ബാഖവി മണിക്കിണര്‍, നജീബ് വഹബി കൂറ്റംവേലി സംസാരിച്ചു.
Next Story

RELATED STORIES

Share it