Flash News

നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താന്‍ അതിര്‍ത്തിയില്‍ ലേസര്‍ മതിലുകള്‍ വരുന്നു

നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താന്‍ അതിര്‍ത്തിയില്‍ ലേസര്‍ മതിലുകള്‍ വരുന്നു
X
LASERWALL

ന്യൂഡല്‍ഹി : പാകിസ്താനുമായുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ ലേസര്‍ മതിലുകള്‍ നിര്‍മിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നുഴഞ്ഞുകയറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ബി എസ് എഫ് വികസിപ്പിച്ചെടുത്ത ലേസര്‍ മതിലുകളാണ് 40 തന്ത്രപ്രധാന സ്ഥലങ്ങളില്‍ സ്ഥാപിക്കുക.

ലേസര്‍ രശ്മികള്‍ കൊണ്ട് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി സൈറന്‍ പുറപ്പെടുവിക്കുന്ന സംവിധാനമാണിത്. നദികളിലും നദീതടപ്രദേശങ്ങളിലുമാണ് ഈ മതിലുകള്‍ ഏറെയും സ്ഥാപിക്കുക. പുഴയ്ക്ക്് മീതേ ലേസര്‍ രശ്മികള്‍ പായിച്ച് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താന്‍ ഇതിലൂടെ സാധിക്കും.
പത്താന്‍കോട്ട് ആക്രമണം നടത്താന്‍ ഉജ്ജ് നദിയിലൂടെ കടന്നുവന്ന നുഴഞ്ഞുകയറ്റക്കാരെ പ്രദേശത്തുണ്ടായിരുന്ന ക്യാമറയ്ക്ക്് കണ്ടെത്താനായില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇതേത്തുടര്‍ന്നാണ് നദികള്‍ക്കു കുറുകെ കൂടുതല്‍ ഫലപ്രദമായ ലേസര്‍ മതിലുകള്‍ സ്ഥാപിക്കുന്നത്.
Next Story

RELATED STORIES

Share it