kasaragod local

നീലേശ്വരം റെയില്‍വേ നടപ്പാലം ഉദ്ഘാടനം ചെയ്തു

നീലേശ്വരം: റെയില്‍വേ നടപ്പാലം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ എസ് ആനന്ദ്പ്രകാശ് മുഖ്യാതിഥിയായിരുന്നു.
ജില്ലപഞ്ചായത്തംഗം വി പി പി മുസ്തഫ, സീനിയര്‍ ഡിവിഷന്‍ കൊമേഴ്‌സ്യല്‍ മനേജര്‍ എ ധനഞ്ജയന്‍, ഡിവിഷണല്‍ എന്‍ജിനിയര്‍ ഏഴിലന്‍, രാജഗോപാലന്‍ ,നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രഫ. കെ പി ജയരാജന്‍, വൈസ്‌ചെയര്‍പേഴ്‌സണ്‍ വി ഗൗരി സംസാരിച്ചു.
നടപ്പാലം പേരോല്‍ കിഴക്ക് ഭാഗത്തേക്ക് നീട്ടുന്നതിന് പ്രാദേശിക ഫണ്ടില്‍ നിന്നും 37 ലക്ഷം രൂപ അനുവദിച്ചതാതി എംപി അറിയിച്ചു. അടുത്ത മഴക്കാലത്തിന് മുമ്പ് പണി പൂര്‍ത്തീകരിക്കുമെന്ന് ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it