kasaragod local

നീലേശ്വരം നഗരത്തെ ശുചിത്വമുള്ളതാക്കാന്‍ നന്മ

നീലേശ്വരം: ശുചിത്വമുള്ള വീട്, ശുചിത്വമുള്ള സ്ഥാപനം, ശുചിത്വമുള്ള നഗരം എന്ന ലക്ഷ്യവുമായി നീലേശ്വരം നഗരസഭയില്‍ നന്മ പദ്ധതി നടപ്പാക്കും. ന്യൂ ആക്ഷന്‍ ഓഫ് നിലേശ്വരം മുനിസിപ്പാലിറ്റി എയിമിങ് ക്ലീന്‍ എന്നതിന്റെ ചുരുക്കമാണു നന്മ. ഇതിന്റെ ഭാഗമായി 284 ശുചിത്വമുള്ള ശൗചാലയങ്ങള്‍, 1000 പൈപ്പ് കംബോസ്റ്റ്, ഇവേസ്റ്റ് കലക്ഷന്‍, ഗേയ്ക് കംബോസ്റ്റിങ് എന്നീ പദ്ധതികള്‍ നടപ്പിലാക്കും.
സ്വച്ഛ് ഭാരത് മിഷന്‍, ശുചിത്വ മിഷന്‍, പദ്ധതി വിഹിതം സന്നദ്ധസംഘടനകളുടെയും സ്ഥാപനങ്ങളുടെയും സ്‌പോ ണ്‍സെറിങ് എന്നിവയെല്ലാം പദ്ധതിക്കായി ലഭ്യമാക്കും.പദ്ധതിയുടെ ഉദ്ഘാടനം റിപബ്ലിക് ദിനത്തില്‍ നടത്തും. പോലിസ്, എക്‌സൈസ്, വിവിധവകുപ്പുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സാമൂഹിക രാഷ്ട്രീയ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ നഗരം ശുചീകരിക്കും. തുടര്‍ന്ന് വാര്‍ഡ് തലത്തിലും, സ്ഥാപന തലത്തിലുമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ക്ലീന്‍ കേരള കമ്പനിയുടെ സഹരണത്തോടെ എല്ലാ വീടുകളില്‍ നീന്നുമുള്ള ഇലക്ട്രോണിക് വേസ്റ്റുകള്‍ ശേഖരിക്കും സ്‌കൂളുകളൂം യുവജനക്ലബ്ബുകളും കേന്ദീകരിച്ചാണ് ശേഖരണം നടത്തുക. ഏറ്റവും കൂടുതല്‍ ഇവേസ്റ്റ് ശേഖരിക്കുന്ന സ്ഥാപനത്തിനു പ്രോല്‍സാഹന സമ്മാനം നല്‍കും. പരിപാടിയുടെ വിജയതിനായി സംഘാടക സമിതി ചേര്‍ന്നു. ചെയര്‍മാന്‍ പ്രഫ. കെ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്‍പഴ്‌സണ്‍ വി ഗൗരി അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എ കെ കുഞ്ഞികൃഷ്ണന്‍, പി പി മുഹമ്മദ് റാഫി, പി രാധ, പി എം സന്ധ്യ, തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ വി വാസു സംസാരിച്ചു. വിവിധ രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ സംഘടന പ്രതിനിധികള്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it