Flash News

നീതി ലഭിച്ചില്ലെന്ന് മാണി, തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കില്ല

നീതി ലഭിച്ചില്ലെന്ന് മാണി, തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കില്ല
X
mani newinnnnതിരുവനന്തപുരം :തനിക്ക് നീതി കിട്ടേണ്ടിടത്തു നിന്നൊന്നും അത് ലഭിച്ചില്ലെന്ന് കെ എം മാണി. തനിക്കെതിരെ രാഷ്ട്രീയഗൂഡാലോചനയുണ്ടെന്നും ചിലകേന്ദ്രങ്ങള്‍ തന്നെ വേട്ടയാടുന്നുണ്ടെന്നും തറപ്പിച്ചു പറഞ്ഞ മാണി തന്നോടൊപ്പം മറ്റാരെങ്കിലും രാജിവെക്കണമെന്ന് താന്‍ ആഗ്രഹിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ ഇതെല്ലാം ഉണ്ടാകുമെന്നറിയാമെന്നതിനാല്‍ ആരോടും പകയില്ല. പാലായിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നിടത്തോളം താന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും മാണി രാജിവെച്ചതിന് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
തനിക്കെതിരെ കുറ്റാരോപണങ്ങളൊന്നും കോടതിയിലില്ല. ഉണ്ടായത് ഒന്നുരണ്ട് പരാമര്‍ശങ്ങള്‍ മാത്രമാണ്. തന്റെ രാജി ആരും ആവശ്യപ്പെട്ടില്ല. പൂര്‍ണമായും മനസാക്ഷിയുടെ പ്രേരണകൊണ്ട് മാത്രമാണ് രാജിവെച്ചത്്. പാര്‍ട്ടിയോട് അനുമതി തേടിയശേഷമായിരുന്നു തീരുമാനം. മറ്റാരെങ്കിലും തന്നോടൊപ്പം രാജിവെക്കണമെന്ന്് താന്‍ ആഗ്രഹിച്ചിട്ടില്ല, താന്‍ ആവശ്യപ്പെട്ടിട്ടുമില്ല. ഉണ്യാടന്‍ രാജിവെച്ചത് തന്നോടുള്ള സ്‌നേഹത്തിന്റെ തീവ്രതകൊണ്ടാണ്. ജോസഫ് രാജിവെക്കണമെന്ന്്് താന്‍ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ പല അഭിപ്രായങ്ങളും ഉയര്‍ന്നു വരാമെന്നും മാണി പറഞ്ഞു. തന്റെ രക്തത്തിന് പലരും ദാഹിച്ചിട്ടുണ്ട്. പലരും വേട്ടയാടിയിട്ടുണ്ട്. അതില്‍ വിഷമമില്ല. രാഷ്ട്രീയത്തില്‍ അതൊക്കെണ്ടാകുമെന്നറിയാം. സുതാര്യവും സംശുദ്ധവുമായ രാഷ്ട്രീയജീവിതമാണ് തന്റേത് എന്നതില്‍ സംതൃപ്തിയുണ്ട്. തനിക്ക് സ്വകാര്യമായി ഒന്നുമില്ല. അതിനാല്‍ ആരെയും ഭയക്കുന്നില്ല.
പാവപ്പെട്ട രോഗികള്‍ക്കായി കോടിക്കണക്കിന്് രൂപ ആശ്വാസധനമായി നല്‍കാനായി എന്നതിലാണ് മന്ത്രിയായതിലുമേറെ അഭിമാനിക്കുന്നത്്. താന്‍ ധനമന്ത്രിയായിരിക്കേ കേരളത്തിന്റെ വളര്‍ച്ചാനിരക്കില്‍ വര്‍ധനയുണ്ടായി. വമ്പിച്ച സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇത് സാധിച്ചു.
തനിക്ക്് എതിരെ രാഷ്ട്രീയഗൂഡാലോചനയുണ്ട്് എന്ന്് പറഞ്ഞ മാണി എന്നാല്‍ ആരുടെയും പേര് പറയാന്‍ തയ്യാറായില്ല. ചിലകേന്ദ്രങ്ങള്‍, ശക്തികള്‍ വേട്ടയാടുന്നുണ്ട്. ഇന്നിടത്ത് ഇന്നയാള്‍ എന്നൊക്കെ പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നും വരികള്‍ക്കിടയില്‍ വായിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Next Story

RELATED STORIES

Share it