ernakulam local

നീക്കം നിലച്ചു; നഗരം വീണ്ടും മാലിന്യക്കുരുക്കില്‍

ആലുവ: ഇത്തവണ പോലിസും തടസ്സമായതോടെ ആലുവ നഗരത്തിലെ മാലിന്യനീക്കം നിലച്ചു. ഇതോടെ നഗരം വീണ്ടും മാലിന്യക്കുരുക്കിലായി.
ആലുവയിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്നും നഗരസഭ നീക്കംചെയ്തിരുന്ന മാലിന്യങ്ങളാണ് രണ്ടാഴ്ചയിലേറെയായി നിലച്ചത്. ഇതുമൂലം വ്യാപാരികള്‍ സ്വന്തം നിലയില്‍തന്നെ മാലിന്യങ്ങള്‍ നീക്കംചെയ്യണമെന്ന നിലപാടിലാണ് അധികൃതര്‍.
മാലിന്യത്തില്‍നിന്നുള്ള അഴുക്കുവെള്ളം റോഡിലേക്കൊഴുകുന്നുവെന്ന കാരണം നിരത്തി ഇത്തവണ പോലിസാണ് മാലിന്യനീക്കത്തിന് താഴിട്ടത്. ഇതുമൂലം നഗരത്തിലെ ഹോട്ടലുകള്‍, കോഴിക്കടകള്‍ തുടങ്ങിയിടങ്ങളിലെ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യ വസ്തുക്കള്‍ പലയിടങ്ങളിലും കെട്ടിക്കിടക്കുകയാണ്.
ആലുവ മാര്‍ക്കറ്റിലെ പുതിയ മാര്‍ക്കറ്റ് കെട്ടിടം നിര്‍മിക്കേണ്ട പദ്ധതി പ്രദേശത്ത് മാലിന്യം നിറഞ്ഞിട്ടുണ്ട്.
നഗരമാലിന്യം നീക്കേണ്ട പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it