thiruvananthapuram local

നിഷ്‌കളങ്കതയുടെ നടുവില്‍ നടുക്കം വിട്ടുമാറാതെ കുരുന്നുകള്‍

കിളിമാനൂര്‍: മരണത്തിന്റെ തീവ്രതയും നഷ്ടവും അറിയാത്ത പ്രായത്തില്‍ തലനാരിഴ വ്യത്യാസത്തില്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ട കുട്ടികള്‍ നാട്ടുകാര്‍ക്കു നൊമ്പരമായി.
നിഷ്‌കളങ്കമായ മുഖവുമായി നടുക്കം വിട്ടുമാറാത്ത കുട്ടികള്‍ ഇന്നലെ പകല്‍ മുഴുവന്‍ ബന്ധുമിത്രാദികളുടെ വലയത്തിലായിരുന്നു. ഉമ്മയും വല്ല്യമ്മയും റംസിനെ (10)യും റെയ്ഹാനെ(7)യും കൂടെ ചാടാന്‍ ചട്ടം കെട്ടിയിട്ടാണ് കാലയിലേക്ക് ചാടിയത്. ആക്കുളം കായലില്‍ ചാടി കഴിഞ്ഞ ദിവസം മരിച്ച ജാസ്മിയുടെ മൂന്നുമക്കളില്‍ മൂത്തവരാണ്. ഈ കുട്ടികള്‍ ഇളയകുട്ടി ഫാത്തിമ (4) ഉമ്മക്കൊപ്പം മരിച്ചിരുന്നു. ഉമ്മയും വല്ല്യമ്മയും കായലില്‍ ചാടുന്നത് കണ്ടു നില്‍ക്കാന്‍ മാത്രമേ ഇരുവര്‍ക്കും കഴിഞ്ഞുള്ളൂ. സ്വന്തം കാറില്‍ ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അഞ്ചുപേരും കിളിമാനൂരില്‍ നിന്നും യാത്ര തിരിച്ചത്. ഉമ്മയാണ് കാര്‍ ഓടിച്ചതെന്ന് ഇരുവരും പറയുന്നു. ആലംകോട് ലൗ ഡെയല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ഒപ്പം ചാടാന്‍ ഉമ്മ പ്രേരിപ്പിച്ചിട്ടാണ് കുഞ്ഞഉ പെങ്ങളുമായി ഉമ്മ കായലിലേക്ക് ചാടിത്. കൊച്ചുമ്മയുടെ മരണം മൃതദേഹം വീട്ടിലെത്തിക്കുന്നതുവരെയും ഇരുവരും അറിഞ്ഞിരുന്നില്ല. കൊച്ചുമ്മയായ സജ്‌ന മൂന്നു കുട്ടികളെയും ഏറെ സ്‌നേഹിച്ചിരുന്നു. കൊച്ചുമ്മയായ സജ്‌ന എങ്ങനെ മരിച്ചു എന്നും ഇവര്‍ക്കറിയില്ല. സജ്‌ന വിവാഹതയായിരുന്നെങ്കിലും ആ ബന്ധം ദിവസങ്ങള്‍ മാത്രമേ നീണ്ടു നിന്നുള്ളൂ. ഒരു കുടുംബത്തിലെ മൂന്നു പേരുടെ മരണം നാട്ടുകാരെ ആശങ്കയിലാഴ്ത്തുകയാണ്. കുഞ്ഞു പെങ്ങള്‍ക്കും ഉമ്മക്കും കൊച്ചുമ്മക്കും റംസിനും റെയ്ഹാനും അന്ത്യോപചാരമര്‍പ്പിച്ചത് നാട്ടുകാരെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി.
Next Story

RELATED STORIES

Share it