നിഷേധാത്മക പലിശനിരക്കുമായി ബാങ്ക് ഓഫ് ജപ്പാന്‍

ടോക്കിയോ: അപ്രതീക്ഷിത നീക്കത്തില്‍ ബാങ്ക് ഓഫ് ജപ്പാന്‍ നിഷേധാത്മക പലിശനിരക്ക് അവതരിപ്പിച്ചു. ഇതോടെ രാജ്യത്തെ വാണിജ്യബാങ്കുകളുടെ നിക്ഷേപങ്ങള്‍ക്ക് കേന്ദ്ര ബാങ്കിന് പണം നല്‍കേണ്ടിവരും. നിശ്ചലമായ ജപ്പാന്‍ സാമ്പത്തിക വ്യവസ്ഥയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് വേണ്ടിയാണ് ജപ്പാന്‍ പുതിയ നയം കൈകൊണ്ടത്. അതേസമയം, നടപടി സാധാരണ ഉപഭോക്താക്കളെ ബാധിക്കില്ല. ഇതാദ്യമായാണ് ലോക സാമ്പത്തിക ശക്തികളില്‍ മൂന്നാമതായ ജപ്പാനില്‍ നിഷേധാത്മക പലിശനിരക്ക് നടപ്പാക്കുന്നത്.
ചൈനീസ് സാമ്പത്തിക മേഖലയിലുണ്ടായ മാന്ദ്യമുള്‍പ്പെടെ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കെ രാജ്യത്തിന്റെ സാമ്പത്തിക രംഗം തകരാതെ പിടിച്ചുനിര്‍ത്താനാണ് ജപ്പാന്‍ നീക്കം.
Next Story

RELATED STORIES

Share it