wayanad local

നിവര്‍ന്നു നില്‍ക്കാന്‍ ആഹ്വാനം ചെയ്ത് തെരുവുനാടകം

കല്‍പ്പറ്റ: ജനം മുട്ടിലിഴയാതെ നിവര്‍ന്നു നിന്നിടത്തെല്ലാം ഫാഷിസം മുട്ടുമടക്കിയിട്ടുണ്ടെന്ന ഓര്‍മപ്പെടുത്തലുമായി തെരുവുനാടകം.
എസ്ഡിപിഐ ദേശീയ കാംപയിനിന്റെ ഭാഗമായി ആരംഭിച്ച ജില്ലാതത വാഹനജാഥയുടെ സ്വീകരണ കേന്ദ്രങ്ങളിലാണ് ശാന്തിയുടെയും സ്‌നേഹത്തിന്റെയും അടിത്തറ ഉറപ്പിക്കാന്‍ മുട്ടിലിഴയാതെ നിവര്‍ന്നു നില്‍ക്കണമെന്ന ആഹ്വാനവുമായി വയനാട് തിയേറ്റേഴ്‌സിന്റെ നിശ്ശബ്ദരായിരിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം എന്ന നാടകം അരങ്ങേറിയത്.
സ്വാര്‍ഥലാഭം ലക്ഷ്യമിട്ട് ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ സ്തുതിപാടകരായി മാറിയ സാമുദായിക നേതാക്കളും ചലച്ചിത്ര താരങ്ങള്‍, മോദി സര്‍ക്കാര്‍ രാജ്യത്തെങ്ങും ഭയവും സംശയവും വ്യാപിപ്പിക്കാന്‍ തുടങ്ങിയതോടെ അസ്വസ്ഥരായ ജനം, ജാതിയുടെയും വംശവിശുദ്ധിയുടെയും മറപിടിച്ച് പട്ടാപ്പകല്‍ ഹരിയാനയിലെ ദലിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവം, മാട്ടിറച്ചി ഭക്ഷിച്ചുവെന്ന വ്യാജ പ്രചാരണത്തില്‍ മുഹമ്മദ് അഖ്‌ലാക്കിനെ തല്ലിക്കൊന്ന സംഭവം നാടകത്തില്‍ പരാമര്‍ശിക്കപ്പെടുന്നു.
നിവര്‍ന്നു നിന്നിടത്തെല്ലാം ഫാഷിസം പരാജയപ്പെട്ടിട്ടുണ്ടെന്നു നാടകം സമര്‍ഥിക്കുന്നത് ബിഹാറില്‍ സംഘപരിവാര സഖ്യത്തിനേറ്റ കനത്ത പരാജയത്തെ മുന്‍നിര്‍ത്തിയാണ്.
എല്ലാ കേന്ദ്രങ്ങളിലും അവതരിപ്പിച്ച നാടകത്തില്‍ എട്ടു കലാകാരന്‍മാരാണ് അണിനിരന്നത്.
Next Story

RELATED STORIES

Share it